Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ചുഴലികാറ്റിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരും; കന്യാകുമാരിയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; കേരള സർക്കാരിന് നന്ദി അറിയിച്ച് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾ

ഓഖി ചുഴലികാറ്റിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരും; കന്യാകുമാരിയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; കേരള സർക്കാരിന് നന്ദി അറിയിച്ച് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിയിൽ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കിൽ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികൾക്കാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. രക്ഷപ്പെട്ട ചിലർ ഒമാനിലും മാലി ഉൾപ്പെടെയുള്ള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി വിവരമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞപ്പോഴാണ് ഈ ഉറപ്പു നൽകിയത്. ഏതാനും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എൻ.എ പരിശോധന വഴി ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്.

ഓഖി ചുഴലിയിൽ പെട്ടവരെ രക്ഷപ്പെടുത്താൻ കേരള സർക്കാർ എടുത്ത നടപടികൾക്ക് നന്ദി പറയാനാണ് ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. കേരള അതിർത്തിയിലെ കടലിൽ നിന്ന് രക്ഷാസേനയുടെ സഹായം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ അഞ്ചുപേരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ തങ്ങളുടെ അനുഭവം വിവരിച്ചു. ദുരന്തബാധിതർക്കു വേണ്ടി കേരള സർക്കാർ സമഗ്രമായ സഹായ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും തമിഴ്‌നാട് സർക്കാർ കാര്യമായി ഒന്നും ചെയ്തിട്ടില്ല.

മരിച്ചവരുടെ ആശ്രിതർക്ക് കേരള സർക്കാർ 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ തമിഴ്‌നാട് സർക്കാരും 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കേരളത്തിന്റെ ഇടപെടൽ കൊണ്ടാണ് ഇത്രയെങ്കിലും ലഭിച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP