Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശത്ത് നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റൈനു പണം നൽകണം; മടങ്ങിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതോടെ പുതിയ തീരുമാനം; ഇപ്പോൾ ക്വാറന്റൈനിൽ തുടരുന്നവർക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തുനിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർ ഇനി മുതൽ ക്വാറന്റൈനു പണം നൽകണം. വിദേശത്തുനിന്നും നിരവധിപ്പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം വിദേശത്തുനിന്നെത്തി ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ല. ഇനി മുതൽ വിദേശത്തുനിന്നും എത്തുന്ന ആർക്കും ഇക്കാര്യത്തിൽ ഇളവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗർഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP