Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് സ്വദേശിയെ അറസ്റ്റു ചെയ്തത് ഹീനമായ വിധത്തിൽ മോർഫ് ചെയ്ത മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ചതിന്; വിവാദ ചിത്രം ശ്രദ്ധയിൽ പെട്ടതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; മറ്റൊരാൾ അയച്ചുതന്ന ചിത്രമെന്ന് പറഞ്ഞെങ്കിലും കേസ് മുറുകിയതോടെ കലാധരനെ റിമാൻഡു ചെയ്തു

പാലക്കാട് സ്വദേശിയെ അറസ്റ്റു ചെയ്തത് ഹീനമായ വിധത്തിൽ മോർഫ് ചെയ്ത മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിപ്പിച്ചതിന്; വിവാദ ചിത്രം ശ്രദ്ധയിൽ പെട്ടതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; മറ്റൊരാൾ അയച്ചുതന്ന ചിത്രമെന്ന് പറഞ്ഞെങ്കിലും കേസ് മുറുകിയതോടെ കലാധരനെ റിമാൻഡു ചെയ്തു

പാലക്കാട്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഒരാൾ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ഫേസ്‌ബുക്കിൽ ഹീനമായ വിധത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിലാണ് പാലക്കാട് സ്വദേശി പിടിയിലായത്. കണ്ണാടി കാഴ്ചപ്പറമ്പ് സ്വദേശി കലാധരൻ (46) ആണ് അറസ്റ്റിലായത്.

മാർച്ച് 29-ന് ഇയാൾ ഇട്ട പോസ്റ്റാണ് കേസിന് ആധാരമായത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധയിൽപെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ച ടൗൺ സൗത്ത് എസ്‌ഐ. അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചു. അതേസമയം മറ്റൊരാൾ അയച്ചു തന്ന ചിത്രം താൻ ഷെയർ ചെയ്യുക മാത്രമേ ചെയ്തുള്ളവെന്നാണ് കലാധരൻ വ്യക്തമാക്കിയത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ പൊലീസ് ഐടി ആക്ടിലെ 67, കെപി ആക്ട് 120 ഒ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തതോടെ കലാധരനെ റിമാൻഡ് ചെയ്തു. ഇതാദ്യമായല്ല മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒരാൾ അറസ്റ്റിലായത്. പത്തിലേറെ പേർ ഇതിനോടകം മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിലുടെ വിമർശിച്ചതിന്റെ പേരിലും മറ്റും അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP