Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രി ഗവർണറെ വിവരങ്ങൾ ധരിപ്പിച്ചു; രാഷ്ട്രീയ ആഭിമുഖ്യം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഗവർണർ

സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രി ഗവർണറെ വിവരങ്ങൾ ധരിപ്പിച്ചു; രാഷ്ട്രീയ ആഭിമുഖ്യം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഗവർണർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ക്രമസമാധാന നില ഗവർണറെ ധരിപ്പിച്ചു. അക്രമണങ്ങളിൽ സ്വീകരിച്ച നടപടിയും അറിയിച്ചു. അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.ഗവർണർ മുഖ്യമന്ത്രിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.രാജ്ഭവനിൽ എത്തിയാണ് ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെ സ്വഭാവവും അക്രമം നേരിടാൻ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിവരിച്ചുവെന്ന് ഗവർണർ ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.

അക്രമങ്ങൾ നടത്തിയവർക്കെതിരെ രാഷ്ട്രീയ ആഭിമുഖ്യം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളെപ്പറ്റി ഗവർണർ നേരത്തെ കേന്ദ്ര സർക്കാരിനെയും വിവരങ്ങൾ ധരിപ്പിച്ചിരുന്നു. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയാണ് വിവരങ്ങൾ ധരിപ്പിച്ചതെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP