Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു; പുറത്തുവിടാതിരുന്നതാണ്; സെൻകുമാറിന്റെ 'ടെറർ മോഡ്യൂൾ' ശരിവച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു; പുറത്തുവിടാതിരുന്നതാണ്; സെൻകുമാറിന്റെ 'ടെറർ മോഡ്യൂൾ' ശരിവച്ച് മുഖ്യമന്ത്രി

കൊച്ചി; മെട്രൊയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി. മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെന്ന് ഡിജിപി സെൻകുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം.

സുരക്ഷാഭീഷണി ഉണ്ടായിരുന്നു.അവർ അത് പുറത്തുവിടാതിരുന്നതാണെന്നും പിണറായി വ്യക്തമാക്കി. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാർ തടസമുണ്ടാക്കാൻ ശ്രമിച്ചതെന്നായിരുന്നു ഇന്നലെ ഡിജിപി സെൻകുമാർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. യതീഷ് ചന്ദ്ര ചെയ്തതിൽ തെറ്റില്ലെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP