Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക അടയാളങ്ങളുമായി കയറാൻ അനുവദിക്കില്ല; ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിലക്കും; അവസാനത്തെയാളെയും രക്ഷപ്പെടുത്തും വരെ ദൗത്യം തുടരും; വിവാഹങ്ങളിലെ ആർഭാടം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ 29 ന് തലസ്ഥാനത്ത് ആദരിക്കുമെന്നും മുഖ്യമന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക അടയാളങ്ങളുമായി കയറാൻ അനുവദിക്കില്ല; ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിലക്കും; അവസാനത്തെയാളെയും രക്ഷപ്പെടുത്തും വരെ ദൗത്യം തുടരും; വിവാഹങ്ങളിലെ ആർഭാടം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ 29 ന് തലസ്ഥാനത്ത് ആദരിക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്ഷാദൗത്യം പൂർണതയിലേക്ക് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രക്ഷപ്പെടുത്തിയത് 602 പേരെയാണ്. ക്യാമ്പുകളിൽ ഉള്ളത് 10,28,073 പേരാണ്. അവസാനത്തെയാളെയും രക്ഷപ്പെടുത്തുന്നത് വരെ ദൗത്യം തുടരും. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനം തുടരും. പുനർനിർമ്മാണത്തിൽ ഇന്ന് രക്ഷപ്പെടുത്തിയത് 602 പേരെ. 3214 ക്യാമ്പുകളിൽ ഉള്ളത് 10,28,073 പേരാണ്. ഇതിൽ 2,12,735 സ്ത്രീകൾ, 2,23,847 പുരുഷന്മാർ, 12 വയസിൽ താഴെയുള്ള 1,00,491 കുട്ടികൾ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. വീടുകളിലേക്കു മടങ്ങിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും.

വിവാഹങ്ങൾക്ക് ആർഭാടം ഒഴിവാക്കണമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പ്രത്യേക അടയാളങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കയറാൻ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നേരിട്ടു സഹായങ്ങൾ നൽകുന്നതു വിലക്കിയ മുഖ്യമന്ത്രി, ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

ഒഴിഞ്ഞുപോയ വീടുകളിലേക്ക് തനിയെ ചെന്നുകയറുന്നത് ഒഴിവാക്കണം. മറിച്ചായാൽ അപകടങ്ങൾക്കു അത് വഴിവയ്ക്കും. വൈദ്യുതി ബന്ധം തകർന്നയിടങ്ങളിൽ കണക്ഷൻ ലഭ്യമാക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി വയറിങ്, പ്ലംബിങ് ചെയ്തു നൽകാൻ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ചികിത്സാ ആവശ്യങ്ങളിൽ ഐഎംഎയുടെ സഹകരണം ലഭിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹായങ്ങൾ കൈമാറേണ്ടത്. അത് അദ്ദേഹം വിതരണം ചെയ്യും. ക്യാമ്പിൽ കഴിയുന്നവർക്കു നേരിട്ടു സഹായം നൽകകേണ്ടതില്ല. ഒരു കുടുംബംപോലെ കഴിയുന്നവർക്ക് ഒരേപോലെ സാധനങ്ങൾ ലഭിക്കണം. ചില സംഘടനകൾ അവരുടെ അടയാളങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് അനുവദിക്കാൻ കഴിയില്ല. സർക്കാർ സംസ്ഥാനത്തെ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നാണു സർക്കാർ അഭ്യർത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ഇതിനായി 29-ാം തിയതി തിരുവനന്തപുരത്തു ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത യുവതീയുവാക്കളെ മുഖ്യമന്ത്രി അകമഴിഞ്ഞു പ്രശംസിച്ചു. പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ഉൾപ്പെട്ടു നനഞ്ഞുപോയ നോട്ടുകൾ മാറ്റിനൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം ചെയ്തു നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തമുഖത്തെ സജ്ജീകരണങ്ങൾ അതുപോലെ തുടരും. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അവശ്യസാധനങ്ങളുടെ കിറ്റ് നൽകും. പാമ്പ് വിഷത്തിനെതിരായ മരുന്നുകൾ കൂടുതൽ ലഭ്യമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവരും. പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങൾ പൂർണമായി വിലയിരുത്തിയിട്ടില്ല. ഒരുവർഷത്തെ വികസനം പൂർണമായി ഉപേക്ഷിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. സമ്പദ് ഘടനക്ക് പ്രളയമേൽപ്പിച്ച വമ്പിച്ച ആഘാതം മനസിലാക്കണം. ഇത് കണ്ടുകൊണ്ട് മുന്നോട്ടുപോയാലേ വികസനമുരടിപ്പില്ലാതെ പ്രശ്നം പരിഹരിക്കാനാകൂ. ഇത് ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. വീട് നേരെയാക്കണം. സ്ഥാവരജംഗമ വസ്തുക്കൾ ഉപയോഗയോഗ്യമാക്കണം. തുടങ്ങിയ ചെലവുകൾ ഇനിയും കിടക്കുകയാണ്. പാരിസ്ഥിതികാഘാതവും അത് പരിഹരിക്കാനെടുക്കുന്ന പദ്ധതികളും കണക്കാക്കിയാൽ ഒരു പഞ്ചവത്സര പദ്ധതിക്ക് സമാനമായ നിർമ്മാണ - പുനരുജ്ജീവന പദ്ധതിക്കാണ് കേരളം തയ്യാറാകേണ്ടത്.

ഓൺലൈനിൽ നിന്ന് ലഭിച്ച 45 കോടി ഉൾപ്പെടെ 210 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചിട്ടുള്ളത്. പ്രതിസന്ധിയിൽ ആശങ്കപ്പെടേണ്ട. അതിജീവിക്കാൻ സാധിക്കും. നാം ഈ മഹാവിപത്തിനെ നേരിട്ടപ്പോൾ ഒറ്റക്കെട്ടായി നിന്ന കേരളീയരുടെ മനസുതന്നെയാണ് ആ ആത്മവിശ്വാസത്തിന്റെ അടിത്തറ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം ആത്മവിശ്വാസം വർധിപ്പിക്കുന്നു. പ്രവാസികളുടെ സഹായങ്ങൾ അലമാരകൾ പോലെ ഇവിടെ വന്നുകയറും. ലോകത്തിലെ മനുഷ്യസ്നേഹികളാകെ നമുക്ക് സഹായഹസ്തം നീട്ടുന്നു. നമ്മെ പിന്തുണയ്ക്കുന്നു. നാം ഒന്നായി നിൽക്കുകയും മനുഷ്യസ്നേഹം ഉയർത്തുന്ന സഹായങ്ങൾ തണലായി മാറുകയുംചെയ്യുമ്പോൾ ഈ പ്രതിസന്ധി മറികടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അതിനുള്ള സഹായങ്ങൾ ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് മുന്നോട്ടുവെക്കാനുള്ളത്. തകർന്നുപോയവരെ തിരിച്ചുകൊണ്ടുവരിക. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനും വികസനം മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമാണ്.

ഇന്ന് ചേർന്ന അവലോകനയോഗത്തിലെ തീരുമാനങ്ങൾ

എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിച്ച് ഭക്ഷണങ്ങൾ അവിടെ പാകം ചെയ്യണം. ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം. ക്യാമ്പിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കേണ്ടവരെ അവിടെയെത്തിക്കണം. ശുചിത്വ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരന്തമേഖലയിലെ ഡ്രൈവർമാരുടെ കരളുറപ്പ് അപാരമായിരുന്നു. പഞ്ചായത്ത് വാർഡിന് 25000 രൂപ നഗരസഭാ വാർഡിന് 50000 രൂപ. വൈദ്യുത തടസം വലിയ പ്രശ്നമാണ്. 26 ലക്ഷം ഉപഭോക്താക്കൾക്ക് മുടങ്ങി. അതിൽ 25 ലക്ഷവും വീടുകളാണ്. കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് ചാർജ് ഈടാക്കേണ്ടതില്ല. 50000 ടൺ ഭക്ഷ്യധാന്യം കേന്ദ്രസർക്കാർ കൂടുതലായി അനുവദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP