Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രത്യേക സഹായം വേണം; കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി; കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യൻ; വിദേശ സഹായം സ്വീകരിക്കുന്നതിൽ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി

പ്രത്യേക സഹായം വേണം; കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി; കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യൻ; വിദേശ സഹായം സ്വീകരിക്കുന്നതിൽ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി

ഡൽഹി: പ്രളയത്തിൽ നിന്ന് കരകയറാൻ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതിൽ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി സമയമെടുത്തു കേട്ടെന്നും വിവിധ മന്ത്രാലയങ്ങൾക്കു പ്രധാനമന്ത്രി നിർദേശങ്ങൾ നൽകിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് 4796 കോടി രൂപ നൽകണം. 5000 കോടിയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണം. ഗ്രാന്റ് ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 700 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 1000 കണക്കിന് പേർക്കാണ് വീട് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകബാങ്ക് എഡിബി സഹായം സ്വീകരിക്കാൻ കേന്ദ്രം സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഉന്നയിച്ച പ്രശ്‌നങ്ങളിൽ ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. കേരളത്തെ കേന്ദ്ര ഏജൻസികൾ സഹായിച്ചുവെന്നും കേന്ദ്രം നൽകിയ സഹായത്തിന് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശകമ്പനി കേരളത്തെ സഹായിക്കുന്നതിൽ തടസമില്ല. വിദേശ രാജ്യം നൽകുന്ന സഹായം സ്വീകരിക്കുന്നതിലാണ് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ചില തടസങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാലറി ചലഞ്ച് വിവാദമാക്കിയത് മാധ്യമങ്ങളെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP