Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരുന്നു; മുഖ്യമന്ത്രിക്ക് അതൃപ്തി; മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് പരസ്യമായി നീരസം പ്രകടിപ്പിച്ച് പിണറായി; മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് മൂന്നാർ,കോവളം കൊട്ടാരം വിഷയങ്ങളെന്ന് സൂചന

മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരുന്നു; മുഖ്യമന്ത്രിക്ക് അതൃപ്തി; മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് പരസ്യമായി നീരസം പ്രകടിപ്പിച്ച് പിണറായി; മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് മൂന്നാർ,കോവളം കൊട്ടാരം വിഷയങ്ങളെന്ന് സൂചന

തിരുവനന്തപുുരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി.മൂന്നാർ,കോവളം കൊട്ടാരം വിഷയങ്ങളിൽ മന്ത്രിസഭായോഗ തീരുമാനങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.മന്ത്രിസഭായോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി അതൃപ്തി മന്ത്രിമാരെ അറിയിക്കുകയും ചെയ്തു.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് മുന്നോടിയായി നടക്കുന്ന ചർച്ചകളും മന്ത്രിമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വള്ളിപുള്ളി വിടാതെ മാധ്യമങ്ങളിൽ വരുന്നതിലാണ് മുഖ്യമന്ത്രിയുടെ നീരസം. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിലെ വിവരങ്ങൾ പുറത്തുവന്നതാണ് മുഖ്യമന്ത്രിയെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

നേരത്തെ മൂന്നാർ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി, എസ് രാജേന്ദ്രൻ എംഎൽഎ, സിപിഐ നേതാവ് സി.എ കുര്യൻ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് കാട്ടി സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതായിരുന്നു കാരണം. ഇതൊഴിപ്പിക്കാനുള്ള ശ്രമം നിർത്തിവെക്കണമെന്നും സബ്കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സർവകക്ഷി സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.

പിന്നീട് നടന്ന മന്ത്രിസഭാ യോഗത്തിൽ ഇത് ചർച്ചയായിരുന്നു. സബ്കളക്ടറുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം ഇക്കാര്യത്തിൽ പ്രശ്‌ന പരിഹാരത്തിനായി യോഗം വിളിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യോഗത്തിന്റെ ആവശ്യമില്ലെന്നാണ് റവന്യുമന്ത്രി പിന്നീട് അറിയിച്ചതും. ഇത് മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. ഇന്ന് മന്ത്രിസഭാ യോഗം നടക്കുമ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയായി മന്ത്രിസഭ തീരുമാനിച്ചുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതെല്ലാമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP