Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനഹിതമറിയാനും പരാതി പരിഹാരത്തിനും 'നാം മുന്നോട്ട്'; മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടി 31 മുതൽ; പ്രതിവാര സംവാദം സംപ്രേഷണം ചെയ്യുന്നത് വിവിധ മലയാളം ചാനലുകളിൽ

ജനഹിതമറിയാനും പരാതി പരിഹാരത്തിനും 'നാം മുന്നോട്ട്'; മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടി 31 മുതൽ; പ്രതിവാര സംവാദം സംപ്രേഷണം ചെയ്യുന്നത് വിവിധ മലയാളം ചാനലുകളിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപ്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി ''നാം മുന്നോട്ട്' സംപ്രേഷണം 31ന് തുടങ്ങും.

വിവിധ മലയാളം ചാനലുകളിൽ സംപ്രേഷണം ആരംഭിക്കുന്ന അരമണിക്കൂർ ദൈർഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയുടെ നിർമ്മാണം ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പാണ്. സി- ഡിറ്റ് സാങ്കേതികസഹായം നൽകുന്നു. വീണ ജോർജ് എംഎൽഎയാണ് അവതാരക. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തിൽ പങ്കാളിയാകും.

ആദ്യഘട്ടത്തിൽ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ചുവടെ: കൈരളി ടിവി: വെള്ളിയാഴ്ച രാത്രി 10.30 (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 8.00), പീപ്പിൾ ടിവി വ്യാഴാഴ്ച രാത്രി 9.30 (പുനഃസംപ്രേഷണം ശനിയാഴ്ച വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ്: ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ്: ഞായറാഴ്ച രാത്രി 7.30, റിപ്പോർട്ടർ ടിവി: ഞായറാഴ്ച രാത്രി 7.30, ദൂരദർശൻ: ഞായറാഴ്ച രാത്രി 7.30 (പുനഃസംപ്രേഷണം തിങ്കളാഴ്ച രാത്രി 10.00), ന്യൂസ് 18 കേരള: ഞായറാഴ്ച രാത്രി 8.00, മീഡിയ വൺ: തിങ്കളാഴ്ച രാത്രി 7.30.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP