Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്; വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്; ഭരണപ്രതിപക്ഷ സംഘടനകൾ രണ്ടു തട്ടിലായതോടെ ഓഫീസുകളിൽ സംഘർഷ സാധ്യത; പെൻഷൻ ചലഞ്ചിലും ഇന്ന് തീരുമാനം

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്; വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്; ഭരണപ്രതിപക്ഷ സംഘടനകൾ രണ്ടു തട്ടിലായതോടെ ഓഫീസുകളിൽ സംഘർഷ സാധ്യത; പെൻഷൻ ചലഞ്ചിലും ഇന്ന് തീരുമാനം

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന സാലറി ചാലഞ്ചിനോടു വിസമ്മതം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. സാലഞ്ചറി ചലഞ്ചിന്റെ പേരിൽ വൻ സംഘർഷങ്ങളാണ് പല ഓഫീസുകളിലും നടന്നത്. ഭരണപ്രതിപക്ഷ അംഗങ്ങൾ ഇതിന്റെ പേരിൽ തമ്മിൽ തല്ലുന്നതും പതിവായിരുന്നു.

ഇന്ന് അവസാന ദിവസമാകുന്നതോടെ വിസമ്മതത്തിൽ ഉറച്ചുനിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ ഭരണപക്ഷ സംഘടനകളും വിസമ്മതിക്കുന്നവരെ പ്രോൽസാഹിപ്പിക്കാൻ പ്രതിപക്ഷ സംഘടനകളും ശക്തമായി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മിക്ക സർക്കാർ ഓഫിസുകളിലും വിദ്യാലയങ്ങളിലും സംഘർഷ സാധ്യതയുണ്ട്. വിസമ്മതക്കത്ത് വാങ്ങാൻ മടിച്ച ചില സാലറി ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസർമാർ (ഡിഡിഒ) കഴിഞ്ഞ ദിവസങ്ങളിൽ മുങ്ങിനടക്കുകയായിരുന്നു. ഇവർക്കു കൂട്ടത്തോടെ എത്തി കത്തുനൽകാനാണു പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

അതേസമയം, 70% ജീവനക്കാരെങ്കിലും സാലറി ചാലഞ്ചിനോടു സഹകരിക്കുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. പെൻഷൻകാരുടെ സംഘടനകളുമായി ഇന്നു വൈകിട്ട് നാലരയ്ക്കു മന്ത്രി ടി.എം.തോമസ് ഐസക് ചർച്ച നടത്തും. ഒരു മാസത്തെ പെൻഷൻ ആവശ്യപ്പെടുമെങ്കിലും ഇഷ്ടമുള്ള തുക നൽകാൻ കൂടി അവസരം ഒരുക്കുമെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP