Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടപ്പാൾ പീഡനക്കേസ്: തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; ഡിജിപി നിയമോപദേശം തേടി

എടപ്പാൾ പീഡനക്കേസ്: തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; ഡിജിപി നിയമോപദേശം തേടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എടപ്പാൾ പീഡനക്കേസിൽ തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതേതുടർന്ന് ഡിജിപി നിയമോപദേശം തേടി.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.തൃശൂർ റേഞ്ച് ഐജിയോടും ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസ് നടപടിയിൽ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നേടിയത്.

പത്തുവയസുകാരി പീഡനത്തിനിരയായ ഗോവിന്ദ തിയറ്ററിന്റെ ഉടമ ഇ.സി സതീഷിനെയാണ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കേസിലെ മുഖ്യപ്രതിയായ മൊയ്തീൻകുട്ടി നിലവിൽ റിമാൻഡിലാണ്. ഏപ്രിൽ 18നായിരുന്നു സംഭവം. മൊയ്തീൻകുട്ടി തിയറ്ററിൽവച്ച് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് മൊയ്തീൻകുട്ടി കുറ്റകൃത്യം നടത്തിയത്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിൽ 26ന് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സതീഷൻ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പൊലീസിനു പരാതി നൽകുകായിരുന്നു. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP