Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രംവച്ച പതാക; പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ താക്കീത്;'എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല; അതിന് വേദികൾ വേറെ ഉണ്ടെന്നും' പിണറായി വിജയൻ

സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ ചിത്രംവച്ച പതാക; പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ താക്കീത്;'എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല; അതിന് വേദികൾ വേറെ ഉണ്ടെന്നും' പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സർക്കാർ പരിപാടിയിൽ പാർട്ടി പതാകയുമായി വന്ന പ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരപ്പനങ്ങാടി ഹാർബറിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ

'എൽഡിഎഫ് ജയിച്ചാൽ എൽഡിഎഫിന്റെ മാത്രം സർക്കാരല്ല, നാടിന്റെ സർക്കാർ ആണ്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ് . വേറെ ഒരു വേദിയിൽ അത് ഉയർത്തുന്നതിൽ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകൾ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല . അതിന് വേദികൾ വേറെ ഉണ്ട് , അവിടങ്ങളിൽ ഈ കൊടി ആവേശപൂർവ്വം കൊണ്ടുപോകാവുന്നതാണ്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP