Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അതിഥിതൊഴിലാളിയുടെ വക 5000 രൂപ; പണം നൽകിയത് നീലേശ്വരം കുട്ടപ്പുനയിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദ് ജംഗിത്; അഭിനന്ദനം അറിയിച്ച് ശശി തരൂർ എംപി; കേരളം അതിഥി തൊഴിലാളികളെ ആദരിക്കുന്നു; അതിന് അവർ ഹൃദയംകൊണ്ട് മറുപടി നൽകുന്നുവെന്ന് തരൂർ

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അതിഥിതൊഴിലാളിയുടെ വക 5000 രൂപ; പണം നൽകിയത് നീലേശ്വരം കുട്ടപ്പുനയിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദ് ജംഗിത്; അഭിനന്ദനം അറിയിച്ച് ശശി തരൂർ എംപി; കേരളം അതിഥി തൊഴിലാളികളെ ആദരിക്കുന്നു; അതിന് അവർ ഹൃദയംകൊണ്ട് മറുപടി നൽകുന്നുവെന്ന് തരൂർ

സ്വന്തം ലേഖകൻ

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നൽകിയ നീലേശ്വരത്തെ അതിഥി തൊഴിലാളിയെ അഭിനന്ദിച്ച് ശശി തരൂർ എംപി. കേരളം അതിഥി തൊഴിലാളികളെ ആദരിക്കുന്നു. അതിന് അവർ ഹൃദയംകൊണ്ട് മറുപടി നൽകുന്നു- തരൂർ ട്വീറ്റ് ചെയ്തു. കാസർഗോഡ് നീലേശ്വരം കുട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയായ വിനോദ് ജംഗിത് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ സംഭാവനയായി നൽകിയത്. നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി സർക്കിൾ ഇൻസ്‌പെക്ടർ എം.എ മാത്യുവിനാണ് വിനോദ് സംഭാവന കൈമാറിയത്.

നീലേശ്വരം സ്റ്റേഷനിലെ എസ്‌ഐ സി.ആർ ബിജുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അതിഥി തൊഴിലാളിയായ വിനോദ് ജഗിത് 5000 രൂപ സംഭാവന നൽകിയ കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഈ തുക കൈപ്പറ്റിയ സിഐ, സ്റ്റേഷനിലെ തന്നെ മറ്റൊരു പൊലീസുകാരന്റെ അക്കൗണ്ടിൽനിന്ന് വിനോദിന്റെ സാനിദ്ധ്യത്തിൽതന്നെ ഗൂഗിൾപേ വഴി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറി.

കൂലിപ്പണിക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെങ്കിലും മിച്ചം പിടിച്ച തുകയാണ് വിനോദ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവനയായി നൽകിയതെന്ന് എസ്‌ഐ ബിജു പറഞ്ഞു. എസ്‌ഐയുടെ പോസ്റ്റ് വൈറലായതോടെയാണ് വിനോദ് സംഭാവന നൽകിയ കാര്യം ശശി തരൂർ എംപിയുടെ ശ്രദ്ധയിൽപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP