Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാവ സുരേഷിനു വീണ്ടും മൂർഖൻ പാമ്പിന്റെ കടിയേറ്റു; അപകടം മാന്നാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കു ക്ലാസ് എടുക്കുന്നതിനിടെ; പേടിക്കാനൊന്നും ഇല്ലെന്നു വാവ; ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ലെന്നും പാമ്പുകളുടെ കളിത്തോഴൻ  

വാവ സുരേഷിനു വീണ്ടും മൂർഖൻ പാമ്പിന്റെ കടിയേറ്റു; അപകടം മാന്നാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കു ക്ലാസ് എടുക്കുന്നതിനിടെ; പേടിക്കാനൊന്നും ഇല്ലെന്നു വാവ; ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ലെന്നും പാമ്പുകളുടെ കളിത്തോഴൻ   

ആലപ്പുഴ: വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാർ എൻഎസ്എസ് എച്ച്എസ്എസിൽ വിദ്യാർത്ഥികൾക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കവെയാണു സുരേഷിനു മൂർഖന്റെ കടിയേറ്റത്.

ഇന്ന് ഉച്ചയ്ക്കാണു സംഭവം. ക്‌ളാസെടുക്കവേ വാവയുടെ ചുണ്ടിലാണു മൂർഖൻ കൊത്തിയത്. ഇതുവരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിട്ടില്ലെന്നാണു വിവരം. രാത്രിയോടെ ആശുപത്രിയിൽ എത്തുമെന്നാണു വിവരം.

തനിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റെന്നും എന്നാൽ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇപ്പോഴില്ലെന്നും വാവ സുരേഷ് അറിയിച്ചു. പാമ്പു കടിയേറ്റെങ്കിലും തന്റെ സേവനം ഇപ്പോഴും തുടരൃകയാണ്. എന്നാൽ സുഖ വിവരം അറിയാനായി ഇന്നും നാളെയും തന്നെ വിളിക്കരുതെന്നും അത്യാവശ്യക്കാർ മാത്രം വിളിക്കണമെന്നും സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

സുരേഷിന് ഏറ്റവുമധികം കടി കിട്ടിയിട്ടുള്ളതു മൂർഖൻ പാമ്പിൽ നിന്നാണ്. കടിയേറ്റു രണ്ടുപ്രാവശ്യം വെന്റിലേറ്ററിലായിട്ടുമുണ്ട്. പാമ്പുകടിയേറ്റ് വാവ ഇതുവരെ എട്ട് തവണയാണു മെഡിക്കൽ കോളേജാശുപത്രിയുടെ ഐ സി യുവിലായിട്ടുള്ളത്. 27 വർഷത്തിനിടയിൽ അമ്പതിനായിരത്തോളം പാമ്പുകളെയാണു വാവ സുരേഷ് പിടികൂടിയത്. കോന്നി തേക്കുതോട് ഫോറസ്റ്റ് ഓഫീസിനടുത്തെ വീട്ടു മുറ്റത്തു നിന്ന് വാവ അടുത്തിടെ 99-ാമത്തെ രാജവെമ്പാലയെ പിടികൂടിയിരുന്നു. പാമ്പുപിടിത്തത്തിൽ ലോകറെക്കോർഡാണിത്.

വാവയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയ സുഹൃത്തുക്കളെ ഇന്ന് (29/11/16 ) ആലപ്പുഴ ജില്ലയിലെ മാന്നാർ എന്നു പറയുന്ന സ്ഥലത്ത് നിന്നും മൂർഖന്റെ കടിയേറ്റു എന്നുള്ള വാർത്ത ശരിയാണ്. എന്നാൽ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇപ്പോളില്ല. ഞാൻ എന്റെ സേവനം ഇപ്പോളും തുടർന്നു കൊണ്ടിരിക്കുകയാണ്.ഈ പോസ്റ്റ് ഇടാൻ കാരണം ദയവു ചെയ്ത് എന്റെ സുഹൃത്തുക്കൾ സുഖവിവരം അറിയുവാനായി ഇന്നും നാളെയും വിളിക്കരുത്, ഒട്ടനവധി കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത് .അതുകൊണ്ട് ഭയവു ചെയ്ത് അത്യാവശ്യക്കാർ മാത്രം കോൾ ചെയ്യുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP