Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോയമ്പത്തൂർ ബസ് അപകടത്തിൽ അനുശോചിച്ചു മുഖ്യമന്ത്രി; ഏകോപനത്തിനായി മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനിൽകുമാറും അപകട സ്ഥലത്തേക്ക് തിരിക്കും; അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി എംഡിയോട് എ കെ ശശീന്ദ്രൻ നിർദേശിച്ചു; പാലക്കാട് ജില്ലാ ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തി

കോയമ്പത്തൂർ ബസ് അപകടത്തിൽ അനുശോചിച്ചു മുഖ്യമന്ത്രി; ഏകോപനത്തിനായി മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനിൽകുമാറും അപകട സ്ഥലത്തേക്ക് തിരിക്കും; അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി എംഡിയോട് എ കെ ശശീന്ദ്രൻ നിർദേശിച്ചു; പാലക്കാട് ജില്ലാ ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോയമ്പത്തൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് മന്ത്രിമാർ ഉടൻ അപകടസ്ഥലത്തേക്ക് തിരിക്കും. തമിഴ്‌നാട്ടിലെത്തി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതിമന്ത്രി എ കെ ശശീന്ദ്രനോടും കൃഷിമന്ത്രി വി എസ് സുനിൽകുമാറിനോടും നിർദേശിച്ചു.

അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിർദേശിച്ചു.

അപകടത്തിൽ മുഖ്യമന്ത്രി പിറണായി വിജയന് അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ വേഗം നാട്ടിൽ എത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും നടപടി സ്വീകരിക്കാൻ പാലക്കാട് ജില്ല കലക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ല കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും അടിയന്തിരമായി എത്തിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള, തമിഴ്‌നാട് സർക്കാറുകളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. മരിച്ചവരെ വേഗത്തിൽ തിരിച്ചറിയാനുള്ള ഏർപ്പാടുകൾ ചെയ്തു മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണം. ബന്ധുക്കൾക്കും ആവശ്യമായ സഹായം നൽകണം. കേരളം തമിഴ്‌നാട് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥരുടെയും സംഘത്തെയും മെഡിക്കൽ ടീമിനെയും അവിടേക്ക് അയക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അപകടത്തിൽ മരിച്ച 11 പേരെ തിരിച്ചറിഞ്ഞു. രാഗേഷ് (35) -പാലക്കാട്, ജിസ്മോൻ ഷാജു (24) -തുറവൂർ, നസീഫ് മുഹമ്മദ് അലി(24) -തൃശ്ശൂർ, ബൈജു (47) -അറക്കുന്നം, ഐശ്വര്യ (28), ഇഗ്നി റാഫേൽ (39) -തൃശ്ശൂർ, കിരൺ കുമാർ (33), ഹനീഷ് (25) -തൃശ്ശൂർ, ശിവകുമാർ (35) -ഒറ്റപ്പാലം, ഗിരീഷ് (29) -എറണാകുളം, . റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഇതിൽ കൂടുതലും മലയാളികളാണ്. എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്‌നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP