Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീക്കൺ ലൈറ്റ് ഊരിപ്പിക്കാൻ ഇറങ്ങിയ കലക്ടർക്ക് തിരിച്ചടി നൽകി മേയർ സൗമിനി ജെയിൻ; കലക്ടറുടെ പേരു നീക്കം ചെയ്ത മേയർ ബീക്കൺ ലൈറ്റ് മാറ്റണമെന്ന നിർദേശവും തള്ളി: അധികാരമേറ്റ ഉടൻ കൊച്ചി മേയർ സൗമിനി വിവാദത്തിൽ

ബീക്കൺ ലൈറ്റ് ഊരിപ്പിക്കാൻ ഇറങ്ങിയ കലക്ടർക്ക് തിരിച്ചടി നൽകി മേയർ സൗമിനി ജെയിൻ; കലക്ടറുടെ പേരു നീക്കം ചെയ്ത മേയർ ബീക്കൺ ലൈറ്റ് മാറ്റണമെന്ന നിർദേശവും തള്ളി: അധികാരമേറ്റ ഉടൻ കൊച്ചി മേയർ സൗമിനി വിവാദത്തിൽ

കൊച്ചി: ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണു കൊച്ചി നഗരസഭയും ജില്ലാ കലക്ടർ എം.ജി. രാജമാണിക്യവും തർക്കം ഉടലെടുത്തത്. കഴിഞ്ഞ കൊച്ചി നഗരസഭാ കൗൺസിലിലെ ചർച്ചകളെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടുകൊണ്ട് കലക്ടറാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. കേന്ദ്ര സർക്കാരിന്റെ കൊച്ചി സ്മാർട് സിറ്റി പദ്ധതിയുടെ ലോഗോ, ടാഗ് ലൈൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോർപ്പറേഷൻ കൗൺസിലുമായി ചർച്ച ചെയ്യാതിരുന്നതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ലോഗോയും ടാഗ്‌ലൈനുമല്ല സ്മാർട്‌സിറ്റി എന്നും കൊച്ചി നഗരം മാലിന്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും കൗൺസിൽ അതൊന്നും ചർച്ച ചെയ്യുന്നില്ലെന്നും കലക്ടർ പോസ്റ്റിൽ പറയുന്നു.

അതിനിടെയാണ് കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഔദ്യോഗികവാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബീക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണമെന്നാവശ്യപ്പെട്ടുള്ള നടപടികളുമുണ്ടായത്. പുതുമോടി മാറും മുൻപേ വിവാദത്തിൽ പെട്ട മേയർ സൗമിനി ജെയിൻ നോട്ടീസ് കിട്ടിയതോടെ വെട്ടിലാകുകയും ചെയ്തു. മോട്ടോർവാഹന വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം കൈക്കൊണ്ടത്. എന്നാൽ, ഇതിന് പിന്നിൽ രാജമാണിക്യത്തിന്റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ആക്ഷേപം.

മേയർ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ നഗരസഭാ സെക്രട്ടറിയുടെ പേരിലായതുകൊണ്ട് ആ പേരിലാണ് മേയർക്കെതിരെ ഇമെയിൽ വഴിയും തപാൽ വഴിയും വാഹനവകുപ്പിന്റെ നോട്ടീസ് വന്നത്. മേയറുടെ നീല ബീക്കൺ ലൈറ്റ് നിയമവിരുദ്ധമെന്നു കാണിച്ചാണ് ആർ.ടി.ഒയുടെ നോട്ടീസ് വന്നത്. കലക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

ഇതിനു മറുപടിയെന്നോണമാണ് മേയർമാരുടെ പട്ടികയിൽ നിന്നു കലക്ടർ രാജമാണിക്യത്തിന്റെ പേരു നീക്കം ചെയ്യാനുള്ള നടപടി സൗമിനി ജെയിൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് നടക്കാൻ വൈകിയ സാഹചര്യത്തിൽ മേയറുടെ ചുമതല കലക്ടർക്കായിരുന്നു. കോർപ്പറേഷനിലെ മേയർമാരുടെ പട്ടികയിൽ എം.ജി. രാജമാണിക്യത്തിന്റെ പേര് എഴുതിച്ചേർത്തിരുന്നു. അത് നീക്കം ചെയ്ുമെയന്ന മേയർ സൗമിനി ജെയിനിന്റെ പ്രസ്താവനയാണ് പുതിയ തർക്കം. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ അപമാനിച്ച കലക്ടർക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ എ.ബി. സാബു പറഞ്ഞു.

എന്തായാലും തൽക്കാലം ബീക്കൺ ലൈറ്റ് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷം മാത്രം ബീക്കൺലൈറ്റ് മാറ്റുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നാണ് കോർപറേഷനിലെ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം പ്രശ്‌നത്തിൽ കടുത്ത നിലപാടിലേക്ക് പോകില്ലെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചു.

നീല ബീക്കൺലൈറ്റ് വച്ച വാഹനത്തിൽ തന്നെയാണ് കൊച്ചി േമയർഇന്നും കോർപറേഷൻ ആസ്ഥാനത്തെത്തിയത്. മേയറുടെ വാഹനത്തിന് ബീക്കൺലൈറ്റ് വച്ച് നിരത്തിലിറങ്ങാനുള്ള നിയമപരമായ അവകാശമില്ലെന്ന മോട്ടോർവാഹന വകുപ്പിന്റെ നിലപാട് തൽക്കാലം അംഗീകരിച്ചു കൊടുക്കേണ്ടെന്ന തീരുമാനത്തിലാണ് നഗര ഭരണ നേതൃത്വം. ബീക്കൺലൈറ്റ് വയ്ക്കാൻ മേയർമാർക്കും അധികാരം നൽകി മുമ്പ് സർക്കാർ ഉത്തരവിറിക്കിയിരുന്നെന്നും നഗരസഭയിലെ രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുന്നു.

അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽസംസ്ഥാന സർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞേശഷം മാത്രമേ ലൈറ്റ് മാറ്റണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. മാദ്ധ്യമ വാർത്തകളിലൂടെയല്ലാതെ രേഖാമൂലമുള്ള നിർദ്ദേശം ഇക്കാര്യത്തിൽ ഇനിയും മോട്ടോർവാഹനവകുപ്പിൽനിന്ന് ലഭിച്ചിട്ടില്ലെന്നും കോർപറേഷൻഅധികൃതർഅറിയിച്ചു.

അതേസമയം ബീക്കൺലൈറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിനപ്പുറം ഇക്കാര്യത്തിൽ കർശന നടപടികളിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മോട്ടോർ വാഹനവകുപ്പ്. ജില്ലാ കലക്ടറുെട നിർദ്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ബീക്കൺലൈറ്റ് മാറ്റാൻ കോർപറേഷന് കത്ത് നൽകിയ ആർടിഒയുടെ നടപടിക്കെതിരെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP