Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രിൻസിപ്പലെന്താ ബംഗാളിയാണോ?'; കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഓണാഘോഷത്തിനു വിലക്ക്; വിദ്യാഭ്യാസ മന്ത്രി പോലും ആഘോഷത്തിന് അനുകൂലമായിട്ടും അനുമതി നിഷേധിച്ച പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

'പ്രിൻസിപ്പലെന്താ ബംഗാളിയാണോ?'; കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഓണാഘോഷത്തിനു വിലക്ക്; വിദ്യാഭ്യാസ മന്ത്രി പോലും ആഘോഷത്തിന് അനുകൂലമായിട്ടും അനുമതി നിഷേധിച്ച പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഓണാഘോഷം അനുവദിക്കില്ലെന്ന നിലപാടിൽ കോളേജ് അധികൃതർ. സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ സമരത്തിൽ.പ്രിൻസിപ്പലിനെതിരായി പ്ലക്കാർഡുകളുയർത്തിയാണു വിദ്യാർത്ഥി സമരത്തിനെത്തിയത്. 'നമ്മുടെ ഓണം പൊന്നോണം, പ്രിൻസിപ്പാളോ ബംഗാളീ, നിങ്ങൾക്കില്ലേ പൊന്നോണം' എന്നും പ്ലക്കാർഡുകളിൽ വിദ്യാർത്ഥികൾ കുറിച്ചു.

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സ്‌കൂൾ സമയത്ത് ഓണാഘോഷം പാടില്ല. ഓണാഘോഷത്തിന്റെ പേരിൽ വലിയതോതിൽ പണപ്പിരിവു പാടില്ല. ആഡംബരമായിരിക്കരുത് ആഘോഷത്തിന്റെ മുഖമുദ്ര. മിതമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ശ്രദ്ധിക്കണം. പ്രവൃത്തിദിവസം മുഴുവൻ ആഘോഷത്തിനായി മാറ്റിവയ്ക്കാൻ പാടില്ലെന്നും സർക്കുലർ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ ജോലി സമയത്ത് ഓണാഘോഷം നടത്തേണ്ടെന്ന നിർദേശത്തിനു പിന്നാലെയാണ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിനും നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി ഡയറക്ടർ ഇറക്കിയ സർക്കുലർ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നു വിദ്യാഭ്യാസമന്ത്രിവരെ പറഞ്ഞിട്ടും അതിനെ മറികടന്നുള്ള കോളേജ് അധികൃതരുടെ നീക്കത്തിനെതിരെയാണു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.പ്ലക്കാർഡുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നാണ് വിദ്യാർത്ഥികൾ പ്രതിഷധിച്ചത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ ചില കോളേജുകളിൽ ഓണാഘോഷം നിയന്ത്രണം വിട്ടതാണെന്ന പരാതിയുണ്ടായിരുന്നു.

പത്തനംതിട്ട എഞ്ചിനീയറിങ്ങ് കോളേജിൽ ഫയറെഞ്ചിനും ലോറിയും കെഎസ്ആർടിസി ബസുമെല്ലാമെടുത്ത് ഓണാഘോഷം നടത്തിയത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരത്ത് എഞ്ചിനീയറിങ്ങ് കോളേജിൽഓണാഘോഷത്തിനിടെ വാഹനമിടിച്ച് ഒരു പെൺകുട്ടി മരിച്ചിരുന്നു.ഓണാഘോഷങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് വലിയ ചർച്ചകളാണ് ചാനലുകളിൽ സംഘടിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP