Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളേജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഒരു മണിവരെയാക്കി ക്രമീകരിക്കും; സമയമാറ്റം പരിഗണനയിൽ

കോളേജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതൽ ഒരു മണിവരെയാക്കി ക്രമീകരിക്കും; സമയമാറ്റം പരിഗണനയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോളേജിലെ അധ്യയനസമയം രാവിലെ എട്ടുമുതൽ ഒരുമണിവരെയാക്കി ക്രമീകരിച്ചേക്കും. അധ്യയന സമയം മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നിലവിൽ പത്തുമുതൽ നാലുവരെയാണ് ക്ലാസുകൾ. പുതിയ സമയക്രമത്തിൽലും ഈ അഞ്ചുമണിക്കൂർതന്നെ ലഭിക്കും. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. രാവിലെയുള്ള പഠനത്തിന് ഉത്സാഹം കൂടുമെന്നതടക്കം പല കാര്യങ്ങൾ പരിഗണിച്ചാണ് സമയമാറ്റത്തിന് തയ്യാറെടുക്കുന്നത്.

മുമ്പ് കോളേജുകളിലേക്കുള്ള ദൂരക്കൂടുതലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതും മറ്റുമായിരുന്നു പത്തുമുതൽ ക്ലാസ് തുടങ്ങാനുള്ള കാരണം. ഇന്നിപ്പോൾ ആ പ്രശ്‌നങ്ങളില്ല. വിദേശ സർവകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ് തുടങ്ങും. കൂടുതൽ പഠനസമയം ലഭിക്കാനും ഇതാണ് നല്ലത്. മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകൾ നടത്തിയിരുന്നു -മന്ത്രി പറഞ്ഞു.

ആർട്സ് ആൻഡ് സയൻസ് കോളേജുകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാൽ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണ്. സർവകലാശാലാ വകുപ്പുകൾ നടത്തുന്ന കോഴ്സുകളിൽ സർവകലാശാലകൾ തീരുമാനിക്കണം. സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണൽ കോളേജുകളിലും ഇത് ബാധകമാക്കാൻ തടസ്സമില്ല. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടിവരും -മന്ത്രി പറഞ്ഞു.

ഉച്ചകഴിഞ്ഞുള്ള സമയം പഠനത്തോടൊപ്പം ജോലിചെയ്യേണ്ടവർക്ക് സൗകര്യമാകുകയും പാഠ്യേതര പ്രവർത്തനങ്ങൾക്കും വേണ്ടത്ര സമയം കിട്ടുകയും ഗവേഷണത്തിലേക്ക് തിരിയുന്നവർക്കും പുതിയ സമയ ക്രമം പ്രയോജനം ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP