Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എടത്തല കുഞ്ചാട്ടുകരയിൽ വ്യാപാര സമുച്ചയം ഇടിഞ്ഞുവീണു; ആളപായം ഒഴിവായത് കച്ചവട സ്ഥാപനങ്ങളിലെ ആളുകൾ ഓടി മാറിയതിനാൽ; ഇടിഞ്ഞത് 35 വർഷം പഴക്കമുള്ള കെട്ടിടം; ആദ്യം തകർന്നത് മുകൾനിലയുടെ പിൻഭാഗം; സംഭവം ശനിയാഴ്ച രാത്രി ഏഴരയോടെ

എടത്തല കുഞ്ചാട്ടുകരയിൽ വ്യാപാര സമുച്ചയം ഇടിഞ്ഞുവീണു; ആളപായം ഒഴിവായത് കച്ചവട സ്ഥാപനങ്ങളിലെ ആളുകൾ ഓടി മാറിയതിനാൽ; ഇടിഞ്ഞത് 35 വർഷം പഴക്കമുള്ള കെട്ടിടം; ആദ്യം തകർന്നത് മുകൾനിലയുടെ പിൻഭാഗം; സംഭവം ശനിയാഴ്ച രാത്രി ഏഴരയോടെ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: എടത്തല കുഞ്ചാട്ടുകര കവലയിൽ പഴക്കം ചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിൽ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളും അത്ഭുതകമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെ മണിയോടെയായിരുന്നു സംഭവം. കുഞ്ചാട്ടുകര സ്വദേശിയായ വാടശേരി ശശിയുടെ പേരിലാണ് കെട്ടിടമുള്ളത്. 35 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈർപ്പം തട്ടിയതാണ് കെട്ടിടം താഴേക്ക് പോകാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഏകദേശം 1500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയുടെ പിൻവശമാണ് കോൺക്രീറ്റ് ഭാഗം ഉൾപ്പെടെ ആദ്യം ഇടിഞ്ഞത്. ശബ്ദം കേട്ട് താഴത്തെ കടകളിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. അടുത്തകാലത്ത് കെട്ടിട ഉടമ കടകളുടെ മുൻവശം ബലപ്പെടുത്തിയെങ്കിലും പിൻവശം അറ്റകുറ്റപ്പണി നടത്തിയില്ല. ഇടിഞ്ഞ കെട്ടിടത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള കെട്ടിടത്തിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടായിരുന്നു. അവരും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.

ആലുവയിൽ നിന്നും ഫയർഫോഴ്സും എടത്തല പൊലീസും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ പരിസരത്ത് നിന്നും ആളുകളെ മാറ്റി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. അൻവർസാദത്ത് എംഎ‍ൽഎ.യും ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടനും സ്ഥലം സന്ദർശിച്ചു. കെട്ടിട ഉടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജിത സിദ്ധീഖ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP