Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്ക് വഴി വർഗ്ഗീയവിഷം ചീറ്റുന്ന മെസേജുകളും പോസ്റ്റുകളും; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന പോസ്റ്റുകളുടെ പ്രചാരണവും; മഞ്ചേരിയിൽ 47 കാരൻ അറസ്റ്റിൽ; പിടികൂടിയത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തെ തുടർന്ന്

ഫേസ്‌ബുക്ക് വഴി വർഗ്ഗീയവിഷം ചീറ്റുന്ന മെസേജുകളും പോസ്റ്റുകളും; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന പോസ്റ്റുകളുടെ പ്രചാരണവും; മഞ്ചേരിയിൽ 47 കാരൻ അറസ്റ്റിൽ;  പിടികൂടിയത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഫേസ്‌ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വർഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം നടത്തിയ കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്‌കർ (47 വയസ്സ്) എന്നയാളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിരന്തരമായി വർഗ്ഗീയ പരാമർശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി പൊലീസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു.

വർഗ്ഗീയ പരാമർശങ്ങൾക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്‌ഐ ബൈജു. ഇ.ആർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP