Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ ന്യായീകരിച്ചു; വിദ്യാർത്ഥിനിയുടെ അമ്മയെ അപകീർത്തിപ്പെടുത്തിയത് മദ്രസ അദ്ധ്യാപകനെയും ചേർത്ത്; യുവമോർച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തു

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ ന്യായീകരിച്ചു; വിദ്യാർത്ഥിനിയുടെ അമ്മയെ അപകീർത്തിപ്പെടുത്തിയത് മദ്രസ അദ്ധ്യാപകനെയും ചേർത്ത്; യുവമോർച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

പാനൂർ: സമൂഹമാധ്യമങ്ങളിൽ വർഗീയ പ്രചാരണവും അപകീർത്തികരമായ പരാമർശവും നടത്തിയ യുവമോർച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തു. യുവമോർച്ച പ്രവർത്തകനായ ചെണ്ടയാട്ടെ ചമ്പളോന്റവിട പി.പി.പ്രമോദനെ (42)യാണ് പാനൂർ സിഐ. ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്.

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ന്യായീകരിച്ചും വിദ്യാർത്ഥിനിയുടെ അമ്മയെയും മദ്രസ അദ്ധ്യാപകനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് പരാതി. തലശ്ശേരി ഡി.വൈ.എസ്‌പി. കെ.വി.വേണുഗോപാലിന് മദ്രസ ഭാരവാഹി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP