Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടത് നേതാവിന് പിടിച്ചില്ല; താലൂക്ക് ആശുപത്രിയിലെ വനിതാ സൂപ്രണ്ടിനു നേരെ സി.പി.എം നേതാവിന്റെ അസഭ്യവർഷം; ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും പൊലീസിനും വനിതാ കമ്മിഷനും സൂപ്രണ്ടിന്റെ പരാതി

പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടത് നേതാവിന് പിടിച്ചില്ല; താലൂക്ക് ആശുപത്രിയിലെ വനിതാ സൂപ്രണ്ടിനു നേരെ സി.പി.എം നേതാവിന്റെ അസഭ്യവർഷം; ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും പൊലീസിനും വനിതാ കമ്മിഷനും സൂപ്രണ്ടിന്റെ പരാതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സി പി എം നേതാവ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. വനിത സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കിയ മുൻ മുനിസിപ്പൽ കൗൺസിലറും സി പി എം നേതാവുമായ എം വി സാന്റുവിനെതിരെ പൊലീസിലും വനിത കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫിസിൽ കയറിവന്ന് മാന്യത വിട്ട ഭാഷയിൽ ഇയാൾ ആക്രോശം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരുന്ന വയോധികയോട് മറ്റൊരു ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായാണ് ഇയാൾ സൂപ്രണ്ടിന്റെ മുറിയിൽ എത്തിയത്.

പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതാണ് ഇയാളെ ക്ഷുഭിതനാക്കിയതെന്ന് സൂപ്രണ്ട് പറയുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചത് ഒരു മണിക്കൂറോളം ഒ പി യിലെ പ്രവർത്തനം തടസപ്പെടുന്നതിന് ഇടയാക്കി.

ആശുപത്രിയിലെ ജീവനക്കാർക്കെതിരെ അടുത്ത നാളുകളിലായി നിരന്തരം ആക്രമണങ്ങൾ ഉണ്ടായിട്ടും അക്രമികൾക്കെതിരെ നടപടികൾ ഉണ്ടാവാത്തതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP