Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൗൺസിലറായ യുവതി പീഡനത്തിനിരയാക്കി എന്ന് പരാതി നൽകാൻ കുട്ടിയെ നിർബന്ധിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകൻ; ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയത് യുവതിയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ; കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വിൻരാജിനെതിരെ കേസെടുത്ത് പൊലീസ്

കൗൺസിലറായ യുവതി പീഡനത്തിനിരയാക്കി എന്ന് പരാതി നൽകാൻ കുട്ടിയെ നിർബന്ധിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകൻ; ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയത് യുവതിയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ; കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വിൻരാജിനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് പൊലീസ്. തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ കൗൺസിലറുമായ പെൺകുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ, ചൈൽഡ് ലൈൻ പ്രവർത്തകനായ എഡ്വിൻ രാജ് കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വിൻരാജിനെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജിനെതിരെ മൂന്നാർ പൊലീസാണ് കേസെടുത്തത്.
കുട്ടിയുടെ പരാതി ചൈൽഡ് ലൈൻ പ്രവർത്തകരാണ് മൂന്നാർ പൊലീസിന് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കൗൺസിലറിന്റെ ഭാഗത്തു നിന്നും യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. മാത്രമല്ല ഭീഷണിപ്പെടുത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് പരാതി എഴുതിവാങ്ങിയതെന്നും കുട്ടി പറയുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അതേസമയം വനിത കൗൺസിലറിനെതിരെ വ്യാജ പരാതി നൽകിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. അദ്ധ്യാപകർ തമ്മിലുള്ള പ്രശ്‌നങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് മുതലെടുക്കുകയാണെന്ന് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്‌സ് ആൻഡ് കൗൺസിലറിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് ആരോപിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ട ചൈൽഡ് ലൈൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP