Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാം പ്രസവത്തിനെത്തിയ യുവതിയെ പ്രസവയന്ത്രമെന്നു പരിഹസിച്ചു ഡോക്ടർമാർ; ഗർഭാശയം നീക്കം ചെയ്യുമെന്നു ഭീഷണിയും: കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ യുവതിയുടെ പരാതി

എട്ടാം പ്രസവത്തിനെത്തിയ യുവതിയെ പ്രസവയന്ത്രമെന്നു പരിഹസിച്ചു ഡോക്ടർമാർ; ഗർഭാശയം നീക്കം ചെയ്യുമെന്നു ഭീഷണിയും: കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട്: എട്ടാം പ്രസവത്തിനെത്തിയ യുവതിയെ പ്രസവയന്ത്രമെന്നു പരിഹസിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. സംഭവവുമായി ബന്ധപ്പെട്ടു ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ യുവതി പരാതി നൽകി.

കോഴിക്കോട് മെഡിക്കൽ കൊളേജിൽ പ്രസവത്തിന് എത്തിയ യുവതിയെയാണു ഡോക്ടർമാരും ആശുപത്രി അധികൃതരും അധിക്ഷേപിച്ചത്. എട്ടാമത്തെ പ്രസവത്തിനായാണു യുവതി കോഴിക്കോട് മെഡിക്കൽ കൊളേജിൽ എത്തിയത്.

ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഗർഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പ്രസവയന്ത്രമെന്നും യുവതിയെ പരിഹസിച്ചു. വേദനകൊണ്ട് പുളഞ്ഞ് സഹായം അഭ്യർത്ഥിച്ചപ്പോൾ ഏഴെണ്ണം പ്രസവിച്ചില്ലേ ഇനി എല്ലാം സ്വയം ചെയ്തോളൂ എന്ന് ആക്ഷേപിച്ചെന്നും യിരുന്നു ആക്ഷേപം.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിലായിരുന്ന യുവതിയെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് മുതൽ പരിഹാസം തുടർന്നു. ലേബർ റൂമിലെ അധിക്ഷേപം കൂടിയായപ്പോഴാണു യുവതി പരാതിപ്പെട്ടത്. മെഡിക്കൽ കൊളെജ് പൊലീസിലാണ് പരാതി നൽകിയത്. ലേബർ റൂമിലെത്തുന്ന യുവതികളോട് മോശമായി പെരുമാറുന്നത് പതിവാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP