Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ എടുത്തത് കൗതുകത്തിന്; ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പണി കിട്ടിയത് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്കും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയ്ക്കും; നിയമം ലംഘിച്ച് ആനയെ തൊട്ടതിന് ഇരുവർക്കുമെതിരെ പരാതി നൽകിയത് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി

എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ എടുത്തത് കൗതുകത്തിന്; ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പണി കിട്ടിയത് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്കും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയ്ക്കും; നിയമം ലംഘിച്ച് ആനയെ തൊട്ടതിന് ഇരുവർക്കുമെതിരെ പരാതി നൽകിയത് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനയുടെ കൊമ്പിൽ പിടിച്ചതിന് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്കും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയ്ക്കുമെതിരെ പരാതി. എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആനയുടെ കൊമ്പിൽ പിടിച്ചതിനാണ് ഇവർക്കെതിരെ പരാതി നൽകിയത്. ആന പരിപാലന നിയമങ്ങൾ പൊലീസുകാർ ലംഘിച്ചെന്നാണ് പ്രധാന ആരോപണം. ചെല്ലമംഗലം ക്ഷേത്രത്തിൽ ആനയൂട്ട് നടക്കുമ്പോഴാണ് ഇരുവരും ആനയുടെ കൊമ്പിൽ പിടിച്ചത്. എന്നാൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ത്യശ്ശൂർ തിരുവമ്പാടി ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഹോം സെക്രട്ടറിക്കും പരാതി നൽകി.

എഴുന്നെള്ളിപ്പിനും പൊതുപരിപാടികൾക്കും കൊണ്ടു വരുമ്പോൾ ആനയുടെ ശരീരത്തിൽ ഒന്നാം പാപ്പാൻ മാത്രമേ സ്പർശിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ഇരുവരും സർക്കാർ നിർദ്ദേശം ലംഘിച്ചു എന്നാണ് വി കെ വെങ്കിടാചലം ആരോപിക്കുന്നത്. പൊലീസുകാർ ആനയുടെ കൊമ്പിൽ പിടിച്ചു നിന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. നേരത്തെ കോഴിക്കോട് വടകരയിലെ ഒരു വിവാഹ വേദിയിൽ എത്തിച്ച ആനയ്ക്ക് കൊമ്പുകൾ ഘടിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കൃത്രിമ കൊമ്പ് വച്ച ആനയ്ക്ക് അതു മാറ്റാതെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ആന പട്ടിണിയായതിനാൽ വരനും വരന്റെ അച്ഛൻ, ആന ഉടമ എന്നിവർക്കെതിരെയും കേസെടുക്കണമെന്നും ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP