Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിബിഐ അപ്പീൽ നല്കണം; മന്ത്രിയെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ബലിയാടാക്കിയ വിധി തെറ്റായകീഴ്‌വഴക്കം സൃഷ്ടിക്കും; മന്ത്രിക്കും ലാവ് ലിൻ അഴിമതിയിൽ ഉത്തരവാദിത്തമുണ്ടെന്ന് കുമ്മനം രാജശേഖരൻ

സിബിഐ അപ്പീൽ നല്കണം; മന്ത്രിയെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ബലിയാടാക്കിയ വിധി തെറ്റായകീഴ്‌വഴക്കം സൃഷ്ടിക്കും;  മന്ത്രിക്കും ലാവ് ലിൻ അഴിമതിയിൽ ഉത്തരവാദിത്തമുണ്ടെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം; കോടതി വിധിയോടെ ലാവ്ലിൻ കേസിൽ അഴിമതി തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കേസുകളിൽ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സാങ്കേതികം മാത്രമാണ്. ഉദ്യോഗസ്ഥരുടെ മാത്രം അഴിമതിയായി അതിനെ കാണാനാവില്ല. ധാർമ്മികമായ ഉത്തരവാദിത്തം അന്നത്തെ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനും അന്നത്തെ മന്ത്രിസഭയ്ക്കുമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.   ലാവ്ലിൻ ഇടപാടിലെ അഴിമതി സംബന്ധിച്ച് കോടതിയിൽ വാദം നടന്നിട്ടില്ല. കീഴ്‌ക്കോടതി നടപടി മാത്രമാണ് ഹൈക്കോടതി പരിശോധിച്ചത്. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കിയുള്ള വിശദമായ വാദം നടന്നിട്ടില്ല. അതിനാൽ സിബിഐ അപ്പീൽ നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേസ് പ്രാഥമിക ഘട്ടത്തിൽ തന്നെ അട്ടിമറിച്ച കോൺഗ്രസ് സർക്കാരാണ് പിണറായിയെ രക്ഷപ്പെടാൻ അനുവദിച്ചതെന്നും കുമ്മനം ആരോപിച്ചു. വൈദ്യുത മന്ത്രിമാരായിരുന്ന ജി. കാർത്തികേയനെയും കടവൂർ ശിവദാസനേയും രക്ഷിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങളാണ് പിണറായിക്കും തുണയായത്. ഇപ്പോൾ ഹൈക്കോടതിയെ പ്രകീർത്തിക്കുന്ന സി.പി.എം, ലാവ്ലിൻ കേസ് സിബിഐ അന്വേഷണത്തിന് വിട്ട ജസ്റ്റിസ് വി.കെ. ബാലിയോട് സ്വീകരിച്ച നിലപാട് എന്താണെന്ന് കേരളം കണ്ടതാണെന്നും കുമ്മനം പറഞ്ഞു. കോടതിയുടെ കണ്ടെത്തലുകൾ വിസ്മരിക്കാനാകില്ല. സിഎജിയുടെ കണ്ടെത്തലുണ്ട്. അതിനാൽ നീതിതേടി മേൽക്കോടതിയിലേക്ക് സിബിഐ പോകണം , കുമ്മനം ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP