Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: കുടുംബത്തിന് നീതി കിട്ടാൻ എല്ലാ നടപടിയും സ്വീകരിക്കും; ലീഡർ സ്മാരക ട്രസ്റ്റുമായി കോൺഗ്രസിന് ബന്ധമില്ലെങ്കിലും പാർട്ടി ഭാരവാഹികൾക്ക് വീഴ്ച വന്നുവോയെന്ന് പരിശോധിക്കുമെന്നും ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണം: കുടുംബത്തിന് നീതി കിട്ടാൻ എല്ലാ നടപടിയും സ്വീകരിക്കും; ലീഡർ സ്മാരക ട്രസ്റ്റുമായി കോൺഗ്രസിന് ബന്ധമില്ലെങ്കിലും പാർട്ടി ഭാരവാഹികൾക്ക് വീഴ്ച വന്നുവോയെന്ന് പരിശോധിക്കുമെന്നും ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ ജനപ്രിയ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കാലതാമസ്സം കൂടാതെ അത് സാധ്യമാക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഡി.സി.സി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെറുപുഴയിലെ പാർട്ടി ഭാരവാഹികൾ അംഗങ്ങളായ ട്രസ്റ്റിന്റെ പേരിൽ കൂടി ആരോപണം വന്നപ്പോൾ തന്നെ പാർട്ടി വിഷയത്തിൽ ഇടപെട്ട് കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും ഇടപെടലുകളുമായി വളരെ വേഗത്തിൽ കാര്യങ്ങൾ നിർവ്വഹിച്ച് കൊണ്ടിരിക്കുകയാണ്.

ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായോ, ചെറുപുഴ ഡവലപ്പേഴ്‌സ് കമ്പനിയുമായോ സിയാദ് കമ്പനിയുമായോ കോൺഗ്രസ്സിന് ബന്ധമൊന്നുമില്ല.പക്ഷെ കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റിലും കമ്പനിയിലും അംഗമായതുകൊണ്ട് പാർട്ടി ഈ വിഷയത്തിൽ പാർട്ടി ഭാരവാഹികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. ജില്ലാ കോൺഗ്രസ് നേതൃത്വം കാര്യങ്ങൾ വിശദമായി മനസിലാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള ഏത് നിയമപരമായ അന്വേഷണത്തിനും കോൺഗ്രസ് പിൻതുണ കൊടുക്കും. പൊലീസ് സമഗ്രമായി അന്വേഷിക്കട്ടെ എന്നും പാച്ചേനി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടുള്ള പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കാൻ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് കോൺഗ്രസിന് ഒന്നും മറച്ച് വെക്കാനില്ലെന്നും പാച്ചേനി പറഞ്ഞു

പാർട്ടി ഭാരവാഹികൾ ട്രസ്റ്റുകളുടെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോൾ എല്ലാം സുതാര്യമായിരിക്കണം.ചിലർ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ തുടങ്ങിയിട്ടുണ്ട്. അവയുടെ പ്രവർത്തനത്തിലൊന്നും പാർട്ടി ഇടപ്പെടാറില്ല പക്ഷെ ഏതെങ്കിലും രൂപത്തിലുള്ള ആരോപണം വന്നാൽ പാർട്ടി ഇടപെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നേതാക്കളുടെ പേരിൽ കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തിക്കുമ്പോൾ പ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും വേണം.നിലവിൽ പാർട്ടിക്ക് ഇത്തരം ട്രസ്റ്റുകളിൽ യാതൊരു നിയന്ത്രണവുമില്ല. ചെറുപുഴയിലെ സംഭവത്തെ തുടർന്ന് എഐസിസിക്കും കെപിസിസി പ്രസിഡന്റിനും ഒരു കത്ത് നൽകിയിട്ടുണ്ട്. ഇത്തരം ട്രസ്റ്റുകളുടെ പ്രവർത്തനത്തിന് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു നിയന്ത്രണവും മറ്റ് പ്രവർത്തനത്തിൽ മേൽനോട്ടത്തിനും ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജോസഫിന്റെ മരണത്തെ തുടർന്ന് പാർട്ടി ഒരു ദിവസം പോലും താമസ്സിക്കാതെ ഇടപ്പെട്ട് പാർട്ടിയുടെ എല്ലാ സഹകരണവും അവരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കെ സുധാകരൻ എം പിയും ഞാനും, അന്വേഷണ കമ്മിറ്റി അംഗങ്ങളും ജോസഫിന്റെ കുടുംബാംഗങ്ങളുമായി രണ്ടു വട്ടം സംസാരിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടിനേതാക്കൾക്ക് ഈ സംഭവത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാച്ചേനി അറിയിച്ചു.

സാജന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പദയാത്രയെ കുറിച്ചാണ് സിപിഎം നേതാക്കൾ പറയുന്നത്. ജോസഫിന്റെ മരണത്തെ കുറിച്ചുള്ള സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പദയാത്ര നടത്തുമോയെന്നാണ് ചോദിക്കുന്നത്. സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ജെയിംസ് മാത്യു എം എൽഎയും പരസ്യമായി പറഞ്ഞതാണ്. എന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് സംഭവം അട്ടിമറിക്കുകയും സാജന്റെ കുടുംബത്തെ അവഹേളിക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെയാണ് പദയാത്ര നടത്തിയതെന്നും, സിപിഎമ്മിനെപ്പോലെ വേട്ടക്കാരോടൊപ്പം കോൺഗ്രസ് നില്ക്കില്ലെന്നും എത്രയും പെട്ടന്ന് ജോസഫേട്ടന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും പാച്ചേനി ഡി.സി.സി ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP