Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതീപ്രവേശ വിധിയുടെ പേരിൽ ശബരിമല കലാപ ഭൂമിയാക്കരുത്; വിശ്വാസവും ആചാരവും സംരക്ഷിക്കണം; സുധാകരനും മുരളീധരനും കൊടിക്കുന്നിലും തിരുവഞ്ചൂരും ഷാനിമോൾ നയിച്ച ജാഥകൾക്ക് ഇന്ന് സമാപനം; പൊതു സമ്മേളനം ചരിത്രമാക്കാനുറച്ച് കോൺഗ്രസ്

യുവതീപ്രവേശ വിധിയുടെ പേരിൽ ശബരിമല കലാപ ഭൂമിയാക്കരുത്; വിശ്വാസവും ആചാരവും സംരക്ഷിക്കണം; സുധാകരനും മുരളീധരനും കൊടിക്കുന്നിലും തിരുവഞ്ചൂരും ഷാനിമോൾ നയിച്ച ജാഥകൾക്ക് ഇന്ന് സമാപനം; പൊതു സമ്മേളനം ചരിത്രമാക്കാനുറച്ച് കോൺഗ്രസ്

പത്തനംതിട്ട: യുവതീപ്രവേശ വിധിയുടെ പേരിൽ ശബരിമല കലാപ ഭൂമിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാൽനട, വാഹന പ്രചാരണ ജാഥകൾ ഇന്നു സമാപിക്കും. ഇതിന്റെ ഭാഗമായി കോൺഗ്രസ് വിശ്വാസ സംരക്ഷണ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.

വൈകുന്നേരം അഞ്ചിനു ജില്ലാ സ്റ്റേഡിയത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡന്റുമാർ, ജാഥ നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള പൊതുയോഗമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കെ.മുരളീധരൻ എംഎൽഎ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ നയിക്കുന്ന ജാഥകൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചു.

കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വാഹനജാഥയും ഷാനിമോൾ ഉസ്മാൻ നയിക്കുന്ന ജാഥയും ഇന്നു ജില്ലയിൽ പ്രവേശിച്ചു വൈകുന്നേരം ജില്ലാ സ്റ്റേഡിയത്തിൽ സംഗമിക്കും. വിശ്വാസ സംരക്ഷണ യാത്രകൾ സംഗമിക്കുന്നതിനാൽ 3മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയും കൂട്ടിയിട്ടുണ്ട്. ഇന്ന് സർക്കാർ വിളിച്ചു ചേർത്ത സർവ്വ കക്ഷിയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ യോഗത്തിൽ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP