Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയയിലും കല്യോട്ടും രണ്ടു ദിനങ്ങളായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് അയവ്; കല്യോട്ട് പൊലീസിനെ അക്രമിച്ചതുൾപ്പെടെ ചാർജ് ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; പൊലീസ് നോക്കി നിൽക്കേയാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമായി കോൺഗ്രസ്

പെരിയയിലും കല്യോട്ടും രണ്ടു ദിനങ്ങളായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് അയവ്; കല്യോട്ട് പൊലീസിനെ അക്രമിച്ചതുൾപ്പെടെ ചാർജ് ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; പൊലീസ് നോക്കി നിൽക്കേയാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമായി കോൺഗ്രസ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംഘർഷം പൊട്ടിപ്പുറപ്പെട്ട പെരിയ -കല്യോട്ടെ അക്രമ സംഭവങ്ങൾക്ക് അയവു വന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും അഞ്ചാം തീയ്യതി രാത്രിയോടെ കോൺഗ്രസ്സ് പ്രവർത്തരുടേയും സിപിഎം. പ്രവർത്തകരുടേയും വീടുകൾക്ക് നേരെ അക്രമുണ്ടായത്. രാത്രി 11 മണിയോടെ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും സുഹൃത്തായ ദീപുവിന്റെ വീടിനു നേരെ സ്റ്റീൽ ബോംബ് എറിയുകയായിരുന്നു. ഇതേ തുടർന്ന് കല്യോട്ടെ വ്യാപാരി എ. വത്സരാജിന്റെ വീടിനു നേരെ അക്രമമുണ്ടായി.

കല്ലേറിൽ വീടിനു കാവൽ നിന്ന പൊലീസ് കോൺസ്റ്റബിൾ ശരത്തിന് പരിക്കേറ്റു. വീടിന്റെ ജനൽ ഗ്ലാസുകൾ മുഴുവനും എറിഞ്ഞു തകർക്കപ്പെട്ടു. വീടിനു മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന ടിപ്പർ ലോറി, ടെമ്പോ വാൻ, പിക്കപ്പ് വാൻ, കാർ, ജീപ്പ് എന്നിവയും വീട്ടു വരാന്തയിലുണ്ടായിരുന്ന ഫർണ്ണിച്ചറും തകർക്കപ്പെട്ടു. സിപിഎം. പെരിയ ലോക്കൽ കമ്മിറ്റി അംഗം എം. ബാലകൃഷ്ണൻ നായരുടെ വീടിനു നേരേയും അക്രമമുണ്ടായി. ജനൽ ഗ്ലാസുകളും ഫർണിച്ചറുകളും തകർക്കപ്പെട്ടു. അക്രമി സംഘം വധ ഭീഷണി മുഴക്കിയതായും വത്സരാജും ബാലകൃഷ്ണനും ആരോപിച്ചിരുന്നു.

കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൃപേഷിന്റെ പിതാവിന് നേരെ വധഭീഷണി മുഴക്കിയതായി സിപിഎം. പ്രവർത്തകർക്കെതിരെ കൃപേഷിന്റെ പിതാവ് കൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. കല്യോട്ട് സിപിഎം. പൊതുയോഗം നടന്നതിന് ശേഷം കൂട്ടമായെത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇവിടെ നിന്നും സ്ഥലം വിട്ടില്ലെങ്കിൽ ശരിപ്പെടുത്തുമെന്നായിരുന്ന ഭീഷണി. ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

എസ്‌പി.യുടെ നേതൃത്വത്തിൽ ഷാഡോ പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി. കണ്ടാലറിയാവുന്ന രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ അനുമതിയില്ലാതെ പൊതുയോഗം നടത്തിയ സംഭവത്തിൽ മറ്റൊരു കേസും പൊലീസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കല്യോട്ടുണ്ടായ സംഘർഷങ്ങളിൽ പൊലീസിനെ അക്രമിച്ചതുൾപ്പെടെ ഏഴ് കേസുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത്‌ലാലും കൃപേഷും അംഗങ്ങളായിരുന്ന വാദ്യകലാ സംഘത്തിന്റെ ഓഫീസും തകർക്കപ്പെട്ടിരുന്നു.

കല്യോട്ട് ടൗണിലെ കോൺഗ്രസ്സ് സ്തൂഭവും കൃപേഷിന്റേയും ശരത്ത് ലാലിന്റേയും ചിത്രങ്ങളുള്ള ഫ്ളക്സുകളും തകർക്കപ്പെട്ടിരുന്നു പൊലീസ് നോക്കി നിൽക്കേയാണ് സിപിഎം. പ്രവർത്തകർ അക്രമം അഴിച്ചു വിട്ടതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. പൊലീസിനെ അക്രമിച്ച സംഭവത്തിൽ എട്ട് കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP