Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഗവർണർ പോലും അയോഗ്യത കൽപ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ല; കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം മന്ത്രി കെ ടി ജലീലിന് തന്നെയെന്നും വി എം.സുധീരൻ; ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജലീലിന്റെ മണ്ഡലത്തിൽ കോൺഗ്രസുകാരുടെ ഏകദിന ഉപവാസം

ഗവർണർ പോലും അയോഗ്യത കൽപ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ല; കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം മന്ത്രി കെ ടി ജലീലിന് തന്നെയെന്നും വി എം.സുധീരൻ; ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജലീലിന്റെ മണ്ഡലത്തിൽ കോൺഗ്രസുകാരുടെ ഏകദിന ഉപവാസം

ജംഷാദ് മലപ്പുറം

മലപ്പുറം: ഗവർണർ പോലും അയോഗ്യത കൽപ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം മന്ത്രി കെ ടി ജലീലിന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജലീലിന്റെ മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലാത്ത മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി അഴിമതിക്ക് കുട പിടിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.എ ഖാദർ അധ്യക്ഷനായി. ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ, മുൻ എംപി സി ഹരിദാസ്, ഡി.സി.സി സെക്രട്ടറി ടി.പി മുഹമ്മദ്, എ.എം രോഹിത്, പി ഇഫ്തിക്കറുദീൻ, ഇ.പി രാജീവ്, സിദ്ധീഖ് പന്താവൂർ, കെ.ജി ബെന്നി, കരീം പോത്തനൂർ, എസ് സുധീർ, സി.ആർ മനോഹരൻ, കറുത്തേടത്ത് ആനന്ദൻ, എം ടി അറമുഖൻ, കെ.വി മോഹനൻ, കൊടക്കാട്ടിൽ മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, പ്രകാശൻ കാലടി, സദാനന്ദൻ തവനൂർ എന്നിവർ പ്രസംഗിച്ചു.

ഏകദിന ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കർഷക കോൺഗ്രസ്, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യം അർപ്പിച്ചു. പ്രകാശൻ കാലടി, ആഷിഫ് പൂക്കരത്തറ, കണ്ണൻ നമ്പ്യാർ, പ്രസന്നകുമാരി, വിൻസി ചാമ പറമ്പിൽ, നാദൻ എടപ്പാൾ, യു ഹമീദ്, യൂസഫ് കളത്തിൽ പറമ്പിൽ, വി.വി സുരേഷ് ബാബു, ഷമീർ മിന്നത്ത് നേതൃത്വം നൽകി. സമാപനം കെപിസിസി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP