Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാന ഗവർണ്ണർ ആയി ആരിഫ് മുഹമ്മദ് ഖാൻ, ചെറുപ്പക്കാരായ ബിജെപി സംസ്ഥാന അധ്യക്ഷന്മാർ രണ്ട് പേരും പിന്നോക്ക വിഭാഗത്തിൽ നിന്നും; ബിജെപി ദേശീയ നേതൃത്വം കളം അറിഞ്ഞ് കളി തുടങ്ങിയിരിക്കുന്നു; ട്രോൾ നിർത്തി കരുതലോടെ പ്രവർത്തിക്കണമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് ഡി വി വിനോദ് കൃഷ്ണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ സുരേന്ദ്രനെ ട്രോളാൻ ഉത്സാഹിച്ചാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. നിയുക്ത മിസോറാം ഗവർണർക്ക് അഭിവാദ്യങ്ങൾ എന്ന പേരിലെല്ലാം നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇപ്പോഴിതാ ഇത്തരം ട്രോളുകൾ പങ്കുവച്ച കോൺഗ്രസുകാരോട് മുന്നറിയപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഡി.വി.വിനോദ് കൃഷ്ണ. ബിജെപി ദേശീയ നേതൃത്വം കളിയറിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ആരിഖ് മുഹമ്മദ് ഖാൻ എന്ന ഗവർണറും ചെറുപ്പക്കാരായ രണ്ട് പിന്നോക്ക വിഭാഗത്തിൽ നിൽക്കുന്ന ബിജെപി അധ്യക്ഷന്മാരും കളമറിഞ്ഞുള്ള കരുനീക്കമാണെന്ന് അദ്ദേഹം കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ട്രോളി ആത്മനിർവൃതി അടയുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ ഒര് കാര്യം ഓർക്കണം. ബിജെപി ദേശീയ നേതൃത്വം കളം അറിഞ്ഞ് കളി തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കുവാൻ സംസ്ഥാന ഗവർണ്ണർ ആയി ആരിഫ് മുഹമ്മദ് ഖാൻ, ചെറുപ്പക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ രണ്ട് പേരും പിന്നോക്ക വിഭാഗത്തിൽ നിന്നും വരുന്നവർ,

നിങ്ങൾ വി മുരളീധരൻ എന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റിനെ മറക്കരുത് മുരളീധരന്റെ കാലത്താണ് ബിജെപി കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചത് എന്ന കാര്യം മറന്ന് പോകരുത് ,നമ്മൾ ട്രോളവസാനിപ്പിച്ച് പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ശ്രദ്ധിക്കണം. മുന്നോക്ക വോട്ട് ബിജെപി അവരുടെ പെട്ടിയിൽ ഉറപ്പിച്ച് കഴിഞ്ഞു. ഇനി പിന്നോക്ക വോട്ടാണ് ലക്ഷ്യം... അതിനാൽ ട്രോളുകൾക്ക് വിടപറഞ്ഞു തുടങ്ങൂ... കരുതലോടെ പ്രവർത്തിക്കൂ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP