Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫ് സർവ്വീസ് ഔട്ട്‌ലെറ്റുകൾ ആധുനികവൽക്കരിക്കും; ഇരിക്കാനുള്ള സൗകര്യങ്ങളോടെ കൗണ്ടറുകളും കൂട്ടും; കൺസ്യൂമർഫെഡ് കേന്ദ്രങ്ങളിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ ദുരിതം ഒഴിവാക്കാനുറച്ച് സർക്കാർ

സെൽഫ് സർവ്വീസ് ഔട്ട്‌ലെറ്റുകൾ ആധുനികവൽക്കരിക്കും; ഇരിക്കാനുള്ള സൗകര്യങ്ങളോടെ കൗണ്ടറുകളും കൂട്ടും; കൺസ്യൂമർഫെഡ് കേന്ദ്രങ്ങളിൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ ദുരിതം ഒഴിവാക്കാനുറച്ച് സർക്കാർ

കൊച്ചി: ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളെല്ലാം സെൽഫ് സർവീസ് പ്രീമിയം ഔട്ട്‌ലറ്റുകളായി മാറും. സുപ്രീംകോടതി ഉത്തരവു പ്രകാരം ആണിത്. 39 ഔട്ട്‌ലറ്റുകളിൽ 27 എണ്ണമാണു കൺസ്യൂമർഫെഡിനു മാറ്റി സ്ഥാപിക്കേണ്ടിവരിക. ഇവയെല്ലാം സെൽഫ് സർവീസ് ഔട്ട്‌ലറ്റുകളാക്കി മാറ്റാനാണ് തീരുമാനം. ഈ മാതൃക ബിവറേജസ് കോർപ്പറേഷനും സ്വീകരിക്കുമെന്നാണ് സൂചന.

ഇതോടെ ഈ മദ്യവിൽപ്പന കേന്ദ്രങ്ങളിലെല്ലാം വരി നിൽക്കൽ പൂർണമായി ഇല്ലാതാക്കും. മദ്യവിൽപനശാലകളിൽ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഗാന്ധിനഗർ, വൈറ്റില, തൃശൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലായി നിലവിൽ നാല് സെൽഫ് സർവീസ് പ്രീമിയം ഔട്ട്‌ലറ്റുകളാണു കൺസ്യൂമർഫെഡിനുള്ളത്. ഇതിൽ വൈറ്റിലയും കൊയിലാണ്ടിയും കോടതിവിധിപ്രകാരം മാറ്റി സ്ഥാപിക്കേണ്ടിവരും. ഇതിനൊപ്പം മാറ്റുന്ന മറ്റ് ഔട്ട്‌ലറ്റുകളും സെൽഫ് സർവീസ് കൗണ്ടറുകളായി മാറും. വില കുറഞ്ഞ മദ്യം വിൽക്കുന്ന ഒരു കൗണ്ടർ കൂടി ഇതിനൊപ്പം ആരംഭിക്കും.

തിരക്കു മൂലം വരി നിൽക്കേണ്ടിവരുന്നവർക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും. ഔട്ട്‌ലറ്റിനു മുൻവശത്തു പാർക്കിങ് ഏരിയയും ക്രമീകരിക്കും. സ്ഥലസൗകര്യം കൂടുതൽ വേണമെന്നതിനാൽ, 3500 ചതുരശ്രയടിക്കു മുകളിൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്താൽ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിക്കയിടത്തും കെട്ടിടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ മാറ്റി സ്ഥാപിക്കുന്ന നാല് ഔട്ട്‌ലറ്റുകൾക്കും പകരം സ്ഥലം കണ്ടെത്തി. കൊയിലാണ്ടി, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ ഔട്ട്‌ലറ്റുകൾക്കായും സ്ഥലം ലഭിച്ചു.

പുതുവൽസരത്തലേന്ന് റെക്കോർഡ് വിൽപന (1.02 കോടി) നടന്ന വൈറ്റിലയിലെ പ്രീമിയം ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കാൻ ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ലെന്നും കൺസ്യൂമർഫെഡിന് വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP