Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ 'പരീക്ഷാ സഹായി'യിൽ നിന്നും പകർത്തിയതെന്ന് പരാതി; പൊതു വിജ്ഞാനവും ഇംഗ്ലീഷുമൊഴികെ നിയമ പരിജ്ഞാനം അളക്കുന്ന എല്ലാ ചോദ്യങ്ങളും 'യൂണിവേഴ്‌സൽ ലോ പബ്ലിഷിങ്ങിന്റെ' ഗൈഡിൽ നിന്നും !

അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ 'പരീക്ഷാ സഹായി'യിൽ നിന്നും പകർത്തിയതെന്ന് പരാതി; പൊതു വിജ്ഞാനവും ഇംഗ്ലീഷുമൊഴികെ നിയമ പരിജ്ഞാനം അളക്കുന്ന എല്ലാ ചോദ്യങ്ങളും 'യൂണിവേഴ്‌സൽ ലോ പബ്ലിഷിങ്ങിന്റെ' ഗൈഡിൽ നിന്നും !

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ മാസം 22ന് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80 ശതമാനത്തിലധികം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിച്ച ഗൈഡിൽ നിന്നും പകർത്തിയതാണെന്ന് പരാതി. ജനറൽ ഇംഗ്ലീഷും പൊതുവിജ്ഞാനവുമൊഴികെ നിയമത്തിൽ ഉള്ള അറിവളക്കുന്ന മിക്ക ചോദ്യങ്ങളും 'യൂണിവേഴ്‌സൽ ലോ പബ്ലിഷിങ്' എന്ന സ്ഥാപനത്തിൽ നിന്നും പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നുമുള്ളതാണെന്നാണ് ഇപ്പോൾ പരാതിയുയരുന്നത്.

100 ചോദ്യങ്ങളുണ്ടായിരുന്ന പരീക്ഷയിൽ 80 ചോദ്യങ്ങളും അതേപടി എടുക്കുകയായിരുന്നെന്നും ഇതിൽ കൊടുത്തിരുന്ന ഓപ്ഷനുകൾക്ക് പോലും മാറ്റമില്ലാതെയാണ് ചോദ്യങ്ങൾ അച്ചടിച്ചതെന്നും പരാതിയിൽ പറയുന്നു. 2012 ലും ഇതേ പരാതി ഉയർന്നതിനെത്തുടർന്ന് ഈ തസ്തികയിലേക്കു രണ്ടാമതും പരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതിയ ഒരു കൂട്ടം ഉദ്യോഗാർഥികൾ പിഎസ്‌സി ചെയർമാനു പരാതി നൽകിയിട്ടുണ്ട്.

പരീക്ഷയ്ക്കു ദിവസങ്ങൾക്കു മുൻപ് ചില ഉദ്യോഗാർഥികൾക്കു പുസ്തകത്തിലെ ചോദ്യങ്ങളടങ്ങിയ പേജുകൾ സമൂഹമാധ്യമങ്ങൾ വഴി ലഭിച്ചതായും പരാതിയിൽ പറയുന്നു. ചോദ്യക്കടലാസ് തയാറാക്കിയവരെ പിഎസ്‌സി പാനലിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP