Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനി കലശലായിട്ടും പതിനാറുകാരിയെ ആശുപത്രിയിൽ എത്തിക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല; ദുരൂഹ സാഹചര്യത്തിൽ മരിച്ച മകളുടെ മരണകാരണം അന്വേഷിച്ച പിതാവിനെ ക്രൂരമായി മർദ്ദിച്ചത് പൊലീസുകാരനും; സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കോൺസ്റ്റബിൾ എൻ ശ്രീധറിനെ സസ്‌പെൻഡ് ചെയ്ത് പൊലീസും

പനി കലശലായിട്ടും പതിനാറുകാരിയെ ആശുപത്രിയിൽ എത്തിക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല; ദുരൂഹ സാഹചര്യത്തിൽ മരിച്ച മകളുടെ മരണകാരണം അന്വേഷിച്ച പിതാവിനെ ക്രൂരമായി മർദ്ദിച്ചത് പൊലീസുകാരനും; സംഭവത്തിൽ പ്രതിഷേധം കനത്തതോടെ കോൺസ്റ്റബിൾ എൻ ശ്രീധറിനെ സസ്‌പെൻഡ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മകൾ മരിച്ചുകിടക്കെ പിതാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ. കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സന്ധ്യാ റാണി എന്ന പതിനാറുകാരിയുടെ പിതാവിനെ നിലത്തിട്ട് ക്രൂരമായി ചവിട്ടിയ പൊലീസ് കോൺസ്റ്റബിൾ എൻ ശ്രീധറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി എടുത്തത്.

വെളിമല ഗ്രാമത്തിലെ സ്വകാര്യ കോളേജിലെ ഹോസ്റ്റലിലാണ് 16 കാരിയായ സന്ധ്യാ റാണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് ഒരാഴ്ചയായി പനിയുണ്ടെന്ന് പിതാവ് കോളേജിനെ അറിയിച്ചിട്ടും അവളെ ചികിത്സിക്കാനോ വീട്ടിലേക്ക് അയക്കാനോ കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. ഇതിൽ കോളേജിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്തു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചെങ്കിലും ബലം പ്രയോഗിച്ച് ബന്ധുക്കൾ മൃതദേഹം അവിടെ നിന്ന് കൊണ്ടുപോകാൻ ശ്രമിച്ചു. പ്രതിഷേധത്തിനായി കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെയും സഹപാഠികളുടെയും തീരുമാനം. എന്നാൽ ഇത് പൊലീസ് തടഞ്ഞു.

മൃതദേഹം തിരിച്ച് ആശുപത്രിയിലെത്തിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ കുട്ടിയുടെ പിതാവ് വഴി മുടക്കുകയും മകൾ മരിച്ചതിന്റെ കാരണം അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥൻ പിതാവിനെ പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തത്. ആംഡ് റിസർവ് ഹെഡ്ക്വാർട്ടേഴ്‌സിൽ(എആർ ഹെഡ്ക്വാർട്ടേഴ്‌സ്) വച്ചാണ് മരിച്ച കുട്ടിയുടെ പിതാവ് ആക്രമിക്കപ്പെട്ടത്. നടപടി സസ്‌പെൻഷനിലൊതുക്കിയതിൽ പലരും തൃപ്തരല്ല, ഇത് ഒരു ശിക്ഷയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല. നീതി ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. കുട്ടിയുടെ കുടുംബത്തിന് കോളേജ് അധികൃതർ 15 ലക്ഷം നഷ്ടപരിഹാരം നൽകാമെന്ന് പ്രഖ്യാപിച്ചു. പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്‌കാരച്ചടങ്ങുകൾ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP