Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികൾക്ക് ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധം നൽകാൻ ഓൺലൈൻ മതബോധന ക്ലാസുമായി വൈദികൻ; യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? എന്ന് ചോദ്യം; ബൈബിൾ വായിച്ച് ഓൺലൈനിൽ ഉത്തരം തേടി കുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? പൂർണമായി ഓൺലൈനിലേക്ക് മാറിയ മതബോധന ക്ലാസുകളിലും കൊറോണ കടന്നുവരികയാണ്.

അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ടാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. വേനലവധിക്കാലത്ത് പള്ളികളിൽ മതബോധന ക്ലാസുകൾ ഉണ്ടാകാറുണ്ട്. ഇത്തവണ എല്ലാം ഓൺലൈനിലേക്ക് മാറി. വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികൾക്ക് ഒരേസമയം ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധമുണ്ടാകാനാണ് വികാരി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്.

പള്ളിയിലെ മതബോധനസംഘം ഒപ്പംനിന്നു. യേശുവിന്റെ റൂട്ട്മാപ്പ് മനസ്സിലാകണമെങ്കിൽ ബന്ധപ്പെട്ട സുവിശേഷഭാഗങ്ങൾ വായിക്കണം. നാല് സുവിശേഷകരിൽ രണ്ടുപേർ യേശുവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരായിരുന്നില്ല. ഇത്തരം കാര്യങ്ങൾ കോവിഡുമായി ബന്ധപ്പെടുത്തുമ്പോൾ കൗതുകത്തോടൊപ്പം അറിവും കുട്ടികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ രണ്ടുമുതൽ ഏഴുവരെയാണ് ഓൺലൈൻ പഠനം. പാഠഭാഗങ്ങൾ മുൻകൂട്ടി അപ്ലോഡ് ചെയ്യും. ഈ പള്ളിയിൽ രണ്ടായിരത്തോളം കുട്ടികളുണ്ട്. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലുള്ള, ഇന്റർനെറ്റ് സൗകര്യമുള്ളവർക്കാണ് അവസരം. നിർബന്ധമല്ല. റൂട്ട്മാപ്പും മറ്റും കോവിഡ് ഭീതിയൊഴിഞ്ഞിട്ട് പ്രിന്റെടുത്ത് സമർപ്പിച്ചാൽ മതി. 'ബ്രേക്ക് ദി ചെയിൻ ക്യാച്ച് അപ്പ് ജീസസ്' എന്നാണ് കോഴ്സിന്റെ പേര്. വിലാസം: www.angamalybasilica.com ഈ ഇടവകയ്ക്കുവേണ്ടി മാത്രം അവതരിപ്പിച്ച പരിപാടിയാണെങ്കിലും മറ്റ് രൂപതകളിൽനിന്നും അന്വേഷണം വരുന്നുണ്ടെന്ന് ഫാ. പൂച്ചക്കാട്ട് പറഞ്ഞു.

ബൈബിൾ-കോവിഡ് പ്രശ്‌നോത്തരി മൊബൈലിൽ

കൊച്ചി: കാലടി സെയ്ന്റ് ജോർജ് പള്ളിയിലെ വിശ്വാസികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ദിവസേന ബൈബിൾ, കോവിഡ് ക്വിസ് മത്സരമാണ് നടക്കുന്നത്. രാവിലെ ഒമ്പതുമണിക്ക് 15 ചോദ്യങ്ങൾ വൈദികൻ ഗ്രൂപ്പിലിടും. വൈകീട്ട് നാലിനകം ഉത്തരം അയക്കണം. പത്തു ചോദ്യങ്ങൾ ബൈബിളിൽനിന്നാകും. അഞ്ചെണ്ണം കോവിഡ് സംബന്ധിച്ച് പത്രങ്ങളിൽവരുന്ന വാർത്തകളിൽനിന്ന്. ഇക്കാലത്ത് പത്രങ്ങൾ ദിവസേന വായിച്ച് ശരിയായ വാർത്തകൾ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണെന്ന് പള്ളിവികാരി ഫാ. ജോൺ പുതുവ പറഞ്ഞു. ദിവസേന ബൈബിളിലെ അഞ്ച് അധ്യായം വീതമാണ് നൽകുന്നത്. ഉത്തരം കണ്ടെത്താൻ കുടുംബമായിരുന്ന് ബൈബിൾ വായിക്കുന്ന കുടുംബങ്ങളുണ്ടെന്നും ഫാ. പുതുവ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP