Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയിൽ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം; ഇതുവരെ സംസ്ഥാനത്ത് പത്ത് കേസുകൾ; ഇന്നലെ മാത്രം അറസ്റ്റിലായത് നാലുപേർ; വ്യാജ പ്രചരണം തടയാൻ 24 മണിക്കൂർ കൺട്രോൾ റൂമുമായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

കാളികാവ് / കൊണ്ടോട്ടി: കെറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവരെ പിടികൂടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. സമൂഹമാധ്യമങ്ങൾവഴി വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ പത്തു കേസുകൾ രജിസ്റ്റർചെയ്തു. സംസ്ഥാനത്ത് നാലുപേരെ അറസ്റ്റുചെയ്തു.

കൊറോണഭീതി അകറ്റുന്നതിന്റെ ഭാഗമായി പൊലീസ് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങളടങ്ങിയ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.

സമൂഹ മാധ്യമംവഴി കൊറോണ വ്യാജവാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പുളിക്കൽ വലിയപറമ്പ് വെങ്ങാണം പാറക്കൽ അൻവർ കാരടി (38) ആണ് അറസ്റ്റിലായത്. കൊണ്ടോട്ടിയിലെ മേഴ്സി ആശുപത്രിയിൽ കൊറോണ ബാധയുള്ള രോഗിയുള്ളതായാണ് ഇയാൾ സമൂഹ മാധ്യമത്തിൽ വാർത്ത പ്രചരിപ്പിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് നടപടി. ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അൻവറിനെ പിടികൂടിയത്.

തൃശൂർ കുന്നംകുളത്ത് നിന്ന് കഴിഞ്ഞ ദിവസം രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വ്യാജ പ്രചരണം നടത്തിയവർ പിടിയിൽ. എരുമപ്പെട്ടി സ്വദേശികളായ മുല്ലയ്ക്കൽ പ്രഭാകരൻ മകൻ പ്രവീഷ് ലാൽ (19), തോട്ടുമ്പാൽ സലീം മകൻ അനസ് (18) എന്നിവരാണ് അറസ്റ്റിലായത്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ ഇനിയും അറസ്റ്റുണ്ടാകാനാണ് സാധ്യത.സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അതേസമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP