Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടൽ പൂട്ടിയപ്പോൾ മധൂറിലെ വീട്ടിലെത്തിയത് ഏറെ പാടുപെട്ട്; ഭർത്താവിനെ കണ്ടതും കതക് വലിച്ചടച്ച് ഭാര്യയും; ചെലവിനു നൽകാതെ അകന്നു നിൽക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയെന്ന വീട്ടമ്മയുടെ മാസ് ഡയലോഗും; 55 വയസ്സുകാരനെ കോവിഡ് കെയർ സെന്ററിലാക്കി സാമുഹ്യ പ്രവർത്തകർ; കാസർകോട് നിന്നൊരു കൊറോണാ കുടുംബ കഥ

ഹോട്ടൽ പൂട്ടിയപ്പോൾ മധൂറിലെ വീട്ടിലെത്തിയത് ഏറെ പാടുപെട്ട്; ഭർത്താവിനെ കണ്ടതും കതക് വലിച്ചടച്ച് ഭാര്യയും; ചെലവിനു നൽകാതെ അകന്നു നിൽക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയെന്ന വീട്ടമ്മയുടെ മാസ് ഡയലോഗും; 55 വയസ്സുകാരനെ കോവിഡ് കെയർ സെന്ററിലാക്കി സാമുഹ്യ പ്രവർത്തകർ; കാസർകോട് നിന്നൊരു കൊറോണാ കുടുംബ കഥ

സ്വന്തം ലേഖകൻ

കാസർകോട് : ഭർത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ലോക് ഡൗൺ കാരണം വീട്ടിൽ നിന്ന് പുറത്തായ ഭർത്താവിന് ഒടുവിൽ തുണയായി പൊലീസും ആരോഗ്യ പ്രവർത്തകരും. ഭാര്യ ഇതിന് പറയുന്ന ന്യായവും കോവിഡ് 19 എന്ന വൈറസ് തന്നെയാണ്

കാസർകോട്ടെ മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലിയാണെന്നു പറയുന്ന 55 പ്രായമുള്ളയാൾ ആണ് രാത്രി വൈകി ക്വാർട്ടേഴ്‌സിൽ എത്തിയത്. കോഴിക്കോട് നിന്ന് ഏറെ പണിപ്പെട്ടാണ് ഇയാൾ വീട്ടിലെത്തിയത്. ഹോട്ടൽ പൂട്ടിയതോടെയായിരുന്നു യാത്ര. എന്നാൽ ഇയാളെ 3 മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല. ചെലവിനു നൽകാതെ അകന്നു നിൽക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നും ഭാര്യ പറയുന്നു.

ആ രാത്രിയിൽ വരാന്തയിൽ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവർത്തകർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയർ സെന്ററിലാക്കി. ഇപ്പോൾ ഭർത്താവിന് ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്നു ഭക്ഷണം കിട്ടുന്നു. രാവിലെയും വൈകിട്ടും ഡയറ്റ് അദ്ധ്യാപകൻ സന്തോഷ് ചായയും പലഹാരവും എത്തിക്കും.

ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. ഭാര്യയുടെയും മക്കളുടെയും ആരോഗ്യത്തെ കുറിച്ചും ഇയാൾക്ക് ആധിയുണ്ട്. നിരീക്ഷണ കാലം കഴിഞ്ഞ് വീണ്ടും വീട്ടിലേക്ക് മടങ്ങാനാണ് ഇയാളുടെ തീരുമാനം. അന്യ ജില്ലകളിൽ നിന്ന് വന്നവർ പോലും കാസർഗോഡ് ക്വാറന്റൈനിലാണ്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ പൊലീസിനും ഇടപെടാനാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP