Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരസഭാ ചെയർപേഴ്സന്റെ വാഹനത്തിൽ വയനാട്ടിൽ നിന്ന് അനധികൃതമായി ആളുകളെയെത്തിക്കാൻ ശ്രമം; ലക്കിടിയിൽ വെച്ച് തടഞ്ഞ് പൊലീസ്; ലോക്ഡൗൺ സമയത്ത് അനധികൃതമായി ഔദ്യോഗിക ബോർഡ് വെച്ച് വാഹനം ഉപയോഗിച്ചതുകൊടുവള്ളി നഗരസഭയിലെ ഡ്രൈവർ; അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്ക് പരാതി

നഗരസഭാ ചെയർപേഴ്സന്റെ വാഹനത്തിൽ വയനാട്ടിൽ നിന്ന് അനധികൃതമായി ആളുകളെയെത്തിക്കാൻ ശ്രമം; ലക്കിടിയിൽ വെച്ച് തടഞ്ഞ് പൊലീസ്; ലോക്ഡൗൺ സമയത്ത് അനധികൃതമായി ഔദ്യോഗിക ബോർഡ് വെച്ച് വാഹനം ഉപയോഗിച്ചതുകൊടുവള്ളി നഗരസഭയിലെ ഡ്രൈവർ; അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്ക് പരാതി

ജാസിം മൊയ്ദീൻ

കോഴിക്കോട്; ലോക്ഡൗൺ സമയത്ത് നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ അനധികൃതമായി വയനാട്ടിൽ നിന്ന് ആളെയെത്തിക്കാൻ ശ്രമം. കൊടുവള്ളി നഗരസഭാ ചെയർപേർസന്റെ കെ.എൽ 57 എ 2963 നമ്പർ കാറിലാണ് വയനാട് ലക്കിടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ആളെയത്തിക്കാനായി വയനാട്ടിലേക്ക് പുറപ്പെട്ടത്.

എന്നാൽ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പൊലീസും ആരോഗ്യ വകുപ്പും യാത്രക്കാരെ കടത്തി വിടാതെ,ലക്കിടിയിൽ വെച്ച് വാഹനം തിരിച്ചയച്ചു. ഇന്നലെ കാലത്താണ് സംഭവം നടന്നത്. പൊതു അവധി ദിവസമായ ഞായറാഴ്ച ഡ്രൈവർ മാത്രമായാണ് നഗരസഭയുടെ വാഹനം വയനാട്ടിലേക്ക് കൊണ്ടുപോയത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് നഗരസഭ ചെയർപേഴന്റെ ഔദ്യോഗിക ബോർഡും വാഹനവും ഉപയോഗിച്ചത്.

അതേ സമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നൽകി. നേരത്തേയും ഇതേ കാറിൽ സമീപ ജില്ലകളിൽ നിന്നും ആളുകളെ കൊണ്ടുവന്നതായാണ് അറിയുന്നത്. മറ്റു ജില്ലകളിൽ നിന്നെത്തുന്നവർ ഹോം ക്വാറന്റയിൻ പാലിക്കണമെന്ന ചട്ടം നിലവിലിരിക്കെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ആളുകളെ കടത്തിയത് സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്.

ഔദ്യോഗിക ആവശ്യത്തിന് കോഴിക്കോട് കലക്ടറേറ്റിലേക്കല്ലാതെ വയനാട് ജില്ലയിലേക്ക് നഗരസഭാ വാഹനം കൊണ്ടു പോവേണ്ട ആവശ്യം ഇല്ലെന്നിരിക്കെ അവധി ദിവസങ്ങളിൽ ഉൾപ്പെടെ കാർ പലയിടങ്ങളിലേക്കും കൊണ്ടുപോയത് ഗൗരവമായി കാണേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വണ്ടിയുടെ ലോഗ്ബുക്കും ഡ്രൈവറുടെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരിൽ അടിയന്തിര നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP