Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാമാരിയുടെ പേര് കൊറോണ എന്നെങ്കിൽ ഉത്തർ പ്രദേശിലെ ഈ ഗ്രാമത്തിന്റെ പേര് കൊറൗണ; ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മറ്റുള്ളവർ ഭയന്ന് വിറക്കാൻ തുടങ്ങിയതോടെ പുലിവാല് പിടിച്ച് കൊറൗണയിലെ ജനങ്ങൾ

മഹാമാരിയുടെ പേര് കൊറോണ എന്നെങ്കിൽ ഉത്തർ പ്രദേശിലെ ഈ ഗ്രാമത്തിന്റെ പേര് കൊറൗണ; ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മറ്റുള്ളവർ ഭയന്ന് വിറക്കാൻ തുടങ്ങിയതോടെ പുലിവാല് പിടിച്ച് കൊറൗണയിലെ ജനങ്ങൾ

സ്വന്തം ലേഖകൻ

സിതാപുർ: ലോകത്തെ കൊന്നൊടുക്കുന്ന കൊറോണ വൈറസ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്. ആളെക്കൊല്ലുന്ന ഈ മഹാമാരിയുടെ പേര് കൊറോണ എന്നെങ്കിൽ ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേര് കൊറൗണ എന്നാണ്. പേരിൽ സാമ്യം ഉണ്ടായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ. തങ്ങളുടെ ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും പേടിച്ചൊടുകയാണ് ഇപ്പോഴെന്ന് ഈ ഗ്രാമത്തിലുള്ളവർ പറയുന്നു.

ഉത്തർപ്രദേശ് സിതാപുർ ജില്ലയിലാണ് കൊറൗണ ഗ്രാമം ഉള്ളത്. കൊറോണ വൈറസ് രാജ്യത്താകെ വ്യാപിച്ചതോടെ അതിന്റെ പേരിൽ തങ്ങൾ പലവിധത്തിലുള്ള വിവേചനങ്ങൾ നേരിടുന്നുവെന്നാണ് ഗ്രാമവാസികളുടെ പരാതി. പേരിലെ സാമ്യം മൂലം ആരും ഇങ്ങോട്ട് വരാൻ തയ്യാറാകുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരും ഭയന്നിരിക്കുകയാണ്. ഞങ്ങൾ കൊറൗണയിൽ നിന്നുള്ളവരാണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഞങ്ങളെ അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

അവരിത് ഒരു ഗ്രാമത്തിന്റെ പേരാണ് എന്ന് മനസ്സിലാക്കുന്നില്ല. ഇവിടെയാർക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. - ഗ്രാമത്തിലെ താമസക്കാരാനായ രാജൻ പറയുന്നു. മറ്റുള്ളവർ വല്ലാതെ പേടിച്ചിരിക്കുകയാണ്. ഫോൺ കോൾ പോലും അവർ സ്വീകരിക്കുന്നില്ല. രാജൻ കൂട്ടിച്ചേർത്തു. ഞങ്ങൾ റോഡിലേക്കിറങ്ങിയാൽ പൊലീസ് ചോദിക്കും എവിടേക്കാണെന്ന് കൊറൗണയിലേക്കാണെന്ന് പറഞ്ഞാൽ അവർ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാൽ ഞങ്ങൾ എന്തുചെയ്യാനാണ്. -ഗ്രാമത്തിലുള്ള സുനിൽ ചോദിക്കുന്നു.

ഫോൺ വിളിക്കുമ്പോൾ കൊറൗണയിൽ നിന്നാണെന്ന് പറഞ്ഞാൽ ആരോ കളിപ്പിക്കുകയാണെന്ന് കരുതി പലരും ഫോൺ കട്ട് ചെയ്യുകയാണെന്ന് പ്രദേശവാസിയായ രാംജി ദിക്ഷിതി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP