Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ മുങ്ങി; കോസ്റ്റ്ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു

മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ മുങ്ങി; കോസ്റ്റ്ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു

മലപ്പുറം: മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ മുങ്ങി. കോസ്റ്റ്ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എഞ്ചിനും വള്ളവും ഒഴുകിപ്പോയി. താനൂർ ഉണ്ണിയാലിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ കമ്മുട്ടകത്ത് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള 'തവക്കൽത്തു അലള്ളാ' എന്ന ഫൈബർ വള്ളമാണ് കൂട്ടായി -പൊന്നാനി അഴിമുഖത്തിനു പടിഞ്ഞാറ് കടലിൽ അപകടത്തിപെട്ടു മറിഞ്ഞത്. ഇന്നു രാവിലെയായിരുന്നു സംഭവം.

വള്ളത്തിലുണ്ടായിരുന്ന പറവണ്ണ സ്വദേശികളായ കുട്ടാത്ത് ഹനീഫ (47), കുട്ടാത്ത് അബ്ദുള്ളക്കുട്ടി(50), പുത്തൻപുരയിൽ ശിഹാബ് (31) എന്നീ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടിൽനടത്തിയ രക്ഷാപ്രവർത്തനത്തിൽ രക്ഷപ്പെടുത്തി പൊന്നാനി ഹാർബറിൽ എത്തിച്ചത്. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ: സി ജയനാരായണൻ, അസി: ഡയറക്ടർ ബി എസ് രാജു ആനന്ദ് എന്നിവരുടെ നിർദ്ദേശമനുസരിച്ച് പെറ്റിയാർഡ്ഓഫീസർ സി.ബാബുരാജ് സീറസ്‌ക്യൂ ഗാർഡുമാരായ കെ സലീം, എ പി ജാഫറലി, എം പി അൻസാർ ബോട്ടുജീവനക്കാരായ ഇബ്രാഹി, നാസർ, ശിഹാബ്.എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ പെട്ട തോണിയും വലയും എഞ്ചിനും നഷ്ടപെട്ടെങ്കിലും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചതിനാലാണ് ജീവൻ പിടിച്ച് നിൽക്കാനായതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആർക്കും പരിക്കുകളില്ല. വള്ളം, വല, എഞ്ചിൻ അടക്കം മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തുടർച്ചയായി നാലാം തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP