Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഏത് സ്ത്രീയാണ് കൂടെയുള്ളതെന്നും ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്നും അവർ ചോദിച്ചു'; ഭാര്യയോടൊപ്പം രാത്രിയിൽ സഞ്ചരിക്കുകയായിരുന്നയാൾക്ക് സദാചാര പൊലീസിന്റെ മർദ്ദനം; സംഭവം മലപ്പുറത്ത് സദാചാര പൊലീസിന്റെ അക്രമത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ !

'ഏത് സ്ത്രീയാണ് കൂടെയുള്ളതെന്നും ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്നും അവർ ചോദിച്ചു'; ഭാര്യയോടൊപ്പം രാത്രിയിൽ സഞ്ചരിക്കുകയായിരുന്നയാൾക്ക് സദാചാര പൊലീസിന്റെ മർദ്ദനം; സംഭവം മലപ്പുറത്ത് സദാചാര പൊലീസിന്റെ അക്രമത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ !

റാഫി കാലിക്കറ്റ്

മലപ്പുറം: ഭാര്യയോടൊപ്പം പോകുകയായിരുന്ന ആൾക്ക് സദാചാര പൊലീസിന്റെ മർദനം. പരാതി നൽകി പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ ചങ്ങരംകൂളം പൊലീസ്. ഭാര്യയോടൊപ്പം പോകുന്നതിനിടെ സദാചാര പൊലീസിന്റെ ചോദ്യത്തിനും മർദനത്തിനും വീണ്ടും ഒരാൾ കൂടി ഇരയായിരിക്കുകയാണ്. ആഴ്ചകൾക്കു മുമ്പ് മലപ്പുറം കുറ്റിപ്പാല പണിക്കർപടിയിൽ സദാചാര പൊലീസിന്റെ മർദനത്തിന് വിധേയനാവുകയും പിന്നീട് ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം ഏറെ വിവാദമാവുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു വരികയുമാണ്. ഇതിനിടെയാണ് മറ്റൊരു സദാചാര പൊലീസിങ് കൂടി നടന്നിരിക്കുന്നത്.

എടപ്പാൾ നടുവട്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവതിയെയും ഭർത്താവിനെയും അക്രമിച്ചത്. എന്നാൽ ഈ കേസിൽ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാർ രംഗത്തെത്തി. കാലടിത്തറ ശുകപുരം സ്വദേശിനി സജിത സുരേഷാണ് ചങ്ങരംകുളം പൊലീസിനെതിരെ പരാതിയുമായി ഇന്ന് വാർത്താ സമ്മേളനം വിളിച്ചത്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ സഹോദരന്റെ മൊബൈൽ ഫോണും മറ്റ് രേഖകളും നടുവട്ടത്ത് വെച്ച് രാത്രിയിൽ നഷ്ടപ്പെട്ടു. അത് തിരയാനിറങ്ങിയ തന്നെയും ഭർത്താവിനെയും ഒരു സംഘം ആളുകൾ ചോദ്യം ചെയ്യുകയും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഏത് സ്ത്രീയാണ് കൂടെയുള്ളതെന്നും ഈ സമയത്ത് എവിടെ പോകുന്നുവെന്നുമുള്ള ചോദ്യങ്ങൾ തങ്ങളോട് ചോദിച്ചതായും ഭാര്യയും ഭർത്താവുമാണെന്ന് ആവർത്തിച്ചിട്ടും ഇവർ ഇതുകേട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.

എന്നാൽ സംഭവത്തിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് തങ്ങളെ അസഭ്യം പറയുകയും പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് നടപടികൾ സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു. സ്റ്റേഷനിലെത്തിയ പ്രതികളെ പോലും പിടികൂടാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറഞ്ഞു. തിരൂർ ഡി.വൈ.എസ്‌പിക്കു പരാതി നൽകിയതായും ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉടൻ പരാതി നൽകുമെന്നും കുടുംബം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചതാണ് അറസ്റ്റിന് തടസമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP