Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ഞങ്ങളുടെ മൊബൈൽ ഫോൺ കളഞ്ഞുപോയിട്ടുണ്ട്; കളഞ്ഞ് കിട്ടുന്നവർ ദയവായി അത് തുറന്ന് നോക്കരുത്; ഹണിമൂൺ ആഘോഷിച്ചിട്ടു വരുന്നവഴി മൊബൈൽ നഷ്ടപ്പെട്ട മലയാളി ദമ്പതികൾക്ക് കിട്ടിയത് ഉഗ്രൻപണി

സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ഞങ്ങളുടെ മൊബൈൽ ഫോൺ കളഞ്ഞുപോയിട്ടുണ്ട്; കളഞ്ഞ് കിട്ടുന്നവർ ദയവായി അത് തുറന്ന് നോക്കരുത്; ഹണിമൂൺ ആഘോഷിച്ചിട്ടു വരുന്നവഴി മൊബൈൽ നഷ്ടപ്പെട്ട മലയാളി ദമ്പതികൾക്ക് കിട്ടിയത് ഉഗ്രൻപണി

മറുനാടൻ മലയാളി ബ്യുറോ

ഡൽഹി: വിവാഹം കഴിഞ്ഞ് ദമ്പതികൾ ഹണിമൂണിന് പോകുന്നത് പതിവാണ്, ഇതുപോലെ ഹണിമൂൺ ആഘോഷിച്ച മലയാളി ദമ്പതികൾക്ക് കിട്ടിയത് കിടിലൻ പണിയാണ്. ആദ്യരാത്രി അടക്കമുള്ള സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ഇവരുടെ മൊബൈൽ ഫോൺ നഷ്ടമാവുകയായിരുന്നു. ഹണിമൂണിന്റെ എല്ലാ സന്തോഷവും ഒറ്റ മണിക്കൂർ കൊണ്ട് നഷ്ടമായ ഇവരുടെ കഥ ഹണിമൂണ് ആഘോഷിക്കാൻ പോകുന്ന എല്ലാ ദമ്പതികൾക്കും ഒരു അനുഭവം കൂടിയാണ്

ആദ്യ രാത്രിയിൽ അടക്കം അവരുടെ മറ്റു സ്വകാര്യതകൾ ഉൾപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ ഫോൺ നഷ്ടപ്പെടുകയായിരുന്നു. പല സ്ഥലങ്ങളിലും പോയി ഹണിമൂൺ ആഘോഷിച്ച ശേഷം മടങ്ങിയെത്തിയ ഈ മലയാളി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിലാണ് മൊബൈൽ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും സ്വകാര്യതകൾ അടങ്ങിയ ഇരുപതോളം വീഡിയോകളാണ് മൊബൈൽ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാൽ പിടിച്ചു.

ആ മൊബൈൽ ഭാര്യയുടെ കൈയിലുണ്ടെന്ന് ഭർത്താവും ഭർത്താവിന്റെ കൈയിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈൽ നഷ്ടപ്പെട്ടതോടെ കോപം വന്ന ഭാര്യ യുവാവിനു നേരെ കയർത്തു. ഭർത്താവും തിരികെ ദേഷ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വിമാനത്താവളത്തിനുള്ളിൽ വച്ചു വൻവാക്കേറ്റത്തിലായി. തർക്കം വഷളായി തുടങ്ങിയപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് തർക്കത്തിന്റെ മുഴുവൻ കഥയും പൊലീസും അറിഞ്ഞത്. തുടർന്നു വിമാനത്താവളത്തിലും, ഇരുവരും സഞ്ചരിച്ച ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി.

മൊബൈൽ കണ്ടു കിട്ടിയാൽ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നൽകാമെന്നും അവർ കളഞ്ഞുപ്പോയ ഫോണിലേക്ക് മെസേജയച്ചു വിട്ടു. എന്നാൽ നിയോഗം പോലെ തിരച്ചിലിനൊടുവിൽ നഷ്ടപ്പെട്ടുപോയ മൊബൈൽ തിരിച്ചുകിട്ടി. അവർ ഹണിമൂണിന് പോയ ടാക്‌സിയുടെ സീറ്റിന്റെ ഇടയിൽ കുടുങ്ങി കിടക്കുകയായിരുന്ന മൊബൈൽ പൊലീസ് സംഘം കണ്ടെടുക്കുകയായിരുന്നു. പൊലീസ് വീഡിയോ കണ്ടോ എന്ന സംശയവും മാത്രം ബാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP