Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജരേഖ നിർമ്മാണം തെളിയിക്കാനായില്ല; രേഖ ഉപയോഗിച്ചവർക്കെതിരെ ക്രമിനൽ കുറ്റം ചുമത്താനാകില്ലെന്ന് സെഷൻസ് കോടതി; മജിസ്‌ട്രേട്ട് കോടതി ചുമത്തിയ ഒരു വർഷത്തെ തടവ് ശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതി റദ്ദാക്കി

വ്യാജരേഖ നിർമ്മാണം തെളിയിക്കാനായില്ല; രേഖ ഉപയോഗിച്ചവർക്കെതിരെ ക്രമിനൽ കുറ്റം ചുമത്താനാകില്ലെന്ന് സെഷൻസ് കോടതി; മജിസ്‌ട്രേട്ട് കോടതി ചുമത്തിയ ഒരു വർഷത്തെ തടവ് ശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതി റദ്ദാക്കി

പി.നാഗ് രാജ്‌

തിരുവനന്തപുരം: വ്യാജരേഖ നിർമ്മിച്ചതാരാണെന്ന് പ്രോസിക്യൂഷൻ തെളിയിക്കാതെ രേഖ ഉപയോഗിച്ചവരുടെ ചുമലിൽ കുറ്റം കെട്ടി വച്ച് ശിക്ഷിക്കാനാവില്ലെന്ന് തിരുവനന്തപുരം സെഷൻസ് കോടതി. കീഴ്‌ക്കോടതി വിധിച്ച ഒരു വർഷത്തെ കഠിന തടവ് ശിക്ഷ അഡീ.സെഷൻസ് കോടതി റദ്ദാക്കി അയ്യായിരം രൂപ പിഴ ശിക്ഷയാക്കി.

തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ശിക്ഷാവിധിയാണ് സെഷൻസ് കോടതി റദ്ദാക്കിയത്. തടവു ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതിയായ തിരുവനന്തപുരം കണ്ണാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഓഫീസിലെ എൽ.ഡി.ക്ലാർക്ക് അനിൽ കുമാർ സമർപ്പിച്ച ക്രമിനൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ് സെഷൻസ് കോടതിയുത്തരവ്.

ഉദ്യോഗക്കയറ്റം നേടാനായി ഡിപ്പാർട്ട്‌മെന്റ് പരീക്ഷ പാസ്സായതായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് 2002ൽ വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് 2016ൽ അനിൽ കുമാറിനെ വിചാരണക്കോടതിയായ അഡീ.സി.ജെ.എം.കോടതി ശിക്ഷിച്ചത്. എന്നാൽ സർട്ടിഫിക്കറ്റിലെ ഒദ്യോഗിക മുദ്ര കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ അസ്സൽ ഔദ്യോഗിക മുദ്രയാണെന്ന് സെഷൻസ് കോടതി കണ്ടെത്തി.സർട്ടിഫിക്കറ്റ് ആര്, എപ്പോൾ നിർമ്മിച്ചതെന്നോ ആര്, എപ്പോൾ ഹാജരാക്കിയതെന്നോ ഉള്ള തെളിവുകൾ ശേഖരിക്കുന്നതിൽ വഞ്ചിയൂർ പൊലീസിന് വീഴ്ച പറ്റിയതായും കോടതി കണ്ടെത്തി. ശാസ്ത്രീയമായി അന്വേഷണം നടത്താതെ വഴിപാട് അന്വേഷണമാണ് നടത്തിയത്.

കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതായും സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കേസിൽ സംശയം രൂപപ്പെട്ടാൽ ആ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കാൻ അർഹതയുണ്ട്. തെളിവു മൂല്യം വിലയിരുത്തി തുലനം ചെയ്യുന്നതിൽ കീഴ്‌ക്കോടതിക്ക് വീഴ്ച പറ്റിയതിനാൽ കീഴ്‌ക്കോടതിയുടെ ശിക്ഷാവിധിയെ പിൻ താങ്ങാനാവില്ലെന്നും അതിനാൽ തന്നെ വിധിയിൽ ഇടപെടേണ്ട സാഹചര്യമുണ്ടെന്നും സെഷൻസ് കോടതി വിധിന്യായത്തിൽ പരാമർശിച്ചു. സെഷൻസ് കോടതി വിധിയോടെ അനിൽ കുമാറിന്റെ 2002 മുതൽ തടഞ്ഞുവച്ച സർവ്വീസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP