Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൈം വാരികയ്‌ക്കെതിരായ എം.എ.ബേബിയുടെ അപകീർത്തി കേസ്: ടി.പി.നന്ദകുമാർ സമർപ്പിച്ച പുനർവിസ്താര ഹർജി തള്ളി; ഹർജിക്ക് ഉദ്ദേശശുദ്ധിയില്ലെന്ന് കോടതി; ഒക്ടോബർ നാലിന് അന്തിമവാദം

ക്രൈം വാരികയ്‌ക്കെതിരായ എം.എ.ബേബിയുടെ അപകീർത്തി കേസ്: ടി.പി.നന്ദകുമാർ സമർപ്പിച്ച പുനർവിസ്താര ഹർജി തള്ളി; ഹർജിക്ക് ഉദ്ദേശശുദ്ധിയില്ലെന്ന് കോടതി; ഒക്ടോബർ നാലിന് അന്തിമവാദം

പി.നാഗ്‌രാജ്

തിരുവനന്തപുരം: ക്രൈം വാരികക്കെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ വാരിക എഡിറ്ററെ വീണ്ടും വിസ്തരിക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി തള്ളി. കേസിൽ പ്രതിയായ ക്രൈം എഡിറ്റർ റ്റി.പി.നന്ദ കുമാർ സമർപ്പിച്ച പുനർ വിസ്താര ഹർജിയാണ് മജിസ്‌ട്രേട്ട് റ്റി.മഞ്ജിത്ത് തള്ളിയത്.

ഹർജിക്ക് ഉദ്ദേശ ശുദ്ധിയില്ലെന്നും ഉത്തമ വിശ്വാസമില്ലെന്നും 2005ൽ കേസ് നടപടി ആരംഭിച്ച് 2008 ൽ വിചാരണ പൂർത്തിയായതും വളരെ കാലം സ്റ്റേയിൽ കിടന്നതുമായ കേസിന്റെ വിധി വൈകിപ്പിക്കാനേ പുനർ വിസ്താര ഹർജി ഉപകരിക്കുകയുള്ളുവെന്ന് വിലയിരുത്തിലാണ് ഹർജി കോടതി തള്ളിയത്.

കേസിൽ വിധി പ്രസ്താവത്തിന് മുന്നോടിയായുള്ള അന്തിമവാദം ഒക്ടോബർ 6ന് പറയാൻ ഇരു ഭാഗത്തിനോടും കോടതി ഉത്തരവിട്ടു.കേസിൽ ന്യായമായ തീർപ്പ് കൽപ്പിക്കുന്നതിലേക്ക് പ്രതിഭാഗം സാക്ഷിയായി വി എസ്.അച്ചുതാനന്ദനെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്ന പ്രതിഭാഗം സാക്ഷിപ്പട്ടിക നേരത്തേ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു കൊണ്ട് സ്റ്റേ നീക്കം ചെയ്യുകയായിരുന്നു. 2018 ഓഗസ്റ്റ് 13നാണ് നന്ദകുമാർ പുനർവിസ്താര ഹർജി സമർപ്പിച്ചത്.

2004 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ' സ്വരലയ ' പദ്ധതിയിൽ മുൻ മന്ത്രി എം.എ.ബേബി അഴിമതി കാട്ടിയെന്ന് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് അപകീർത്തി കേസിനാധാരമായത്. തനിക്കെതിരായ ദോഷാരോപണം തന്റെ ഖ്യാതിക്ക് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ച് എം.എ.ബേബിയാണ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ബേബിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ കോടതി 2005 ഓഗസ്റ്റ് 6 ന് നന്ദകുമാറിനെ പ്രതിചേർത്ത് നേരിട്ട് കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP