Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയസൂര്യയുടെ കായൽ കൈയേറ്റക്കേസിൽ മെല്ലെപ്പോക്ക്; ഒന്നര വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; റിപ്പോർട്ട് തേടി മൂവാറ്റുപുഴ വിജിലൻസ് കോടതി; സെപ്റ്റംബർ 16 നകം വിജിലൻസ് റിപ്പോർട്ട് ഹാജരാക്കണം

ജയസൂര്യയുടെ കായൽ കൈയേറ്റക്കേസിൽ മെല്ലെപ്പോക്ക്; ഒന്നര വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; റിപ്പോർട്ട് തേടി മൂവാറ്റുപുഴ വിജിലൻസ് കോടതി; സെപ്റ്റംബർ 16 നകം വിജിലൻസ് റിപ്പോർട്ട് ഹാജരാക്കണം

മറുനാടൻ ബ്യൂറോ

കൊച്ചി: ചലച്ചിത്ര താരം ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തിയ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ട് തേടി. കടവന്ത്ര ചിലവന്നൂർ കായൽ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമ്മിച്ച കേസിനെക്കുറിച്ചാണ് എറണാകുളം വിജിലൻസ് യൂണിറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സെപ്റ്റംബർ 16ന് റിപ്പോർട്ട് ഹാജരാക്കണമെന്നാണ് വിജിലൻസ് ജഡ്ജി ജഡ്ജി ഡോ.ബി.കമാൽ പാഷയുടെ നിർദ്ദേശം.

കണയന്നൂർ താലൂക്ക് സർവേയർ കയ്യേറ്റം കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയാണ് തൃശൂർ വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്ന് സംഭവസ്ഥലത്തിന്റെ അധികാര പരിധിയിലുള്ള വിജിലൻസ് കോടതിയായ മൂവാറ്റുപുഴയിലേക്ക് തൃശൂർ വിജിലൻസ് ജഡ്ജ് കേസ് മാറ്റുകയായിരുന്നു.

മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഒന്നര വർഷമായിട്ടും കേസ്സിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കളമശേരിയിലെ പൊതുപ്രവർത്തകനും കേസ്സിലെ ഹർജിക്കാരനുമായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തത്.

തീരദേശ പരിപാലന നിയമവും, മുനിസിപ്പൽ കെട്ടിട നിർമ്മാണ നിയമവും ലംഘിച്ച് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും, ചുറ്റുമതിലും നിർമ്മിച്ചെന്ന് 2013 ഓഗസ്റ്റ് ഒന്നിനാണ് ഗിരീഷ് ബാബു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP