Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരായ പീഡനക്കേസ്: രഹസ്യമൊഴി നൽകാൻ സരിതക്ക് കോടതി നോട്ടീസ്; ഹാജരാകേണ്ടത് നവംബർ 2 ന്

ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരായ പീഡനക്കേസ്: രഹസ്യമൊഴി നൽകാൻ സരിതക്ക് കോടതി നോട്ടീസ്; ഹാജരാകേണ്ടത്  നവംബർ 2 ന്

പി.നാഗ രാജ്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരായ പീഡനക്കേസിൽ സരിതാ നായർ രഹസ്യമൊഴി നൽകണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി -1 ഉത്തരവിട്ടു. നവംബർ 2 ഉച്ചതിരിഞ്ഞ് 2.30 മണിക്ക് കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസയച്ചു. മജിസ്ട്രേട്ട് ദീപാ മോഹൻ പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് അയച്ചത്.

അടച്ചിട്ട കോടതി മുറിയിൽ മജിസ്‌ട്രേട്ടും ബെഞ്ച് ക്ലാർക്കും മാത്രമാണ് മൊഴിയെടുക്കുന്ന വേളയിൽ കോടതി മുറിയിൽ ഉണ്ടാവുക. വിചാരണ വേളയിൽ പ്രതികളുടെ സ്വാധീനത്തിനോ ഭീഷണിക്കോ വഴങ്ങി മൊഴി മറ്റാതിരിക്കാനാണ് രഹസ്യമൊഴി എടുക്കുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ അനുവദിച്ച് കൊണ്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ.എസ്.മല്ലികയാണ് രഹസ്യമൊഴിയെടുക്കാൻ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിനെ ചുമതലച്ചെത്തിയത്. മൊഴിയെടുത്ത ശേഷം മുദ്രവെച്ച കവറിൽ അത് എറണാകുളം സ്‌പെഷ്യൽ കോടതിക്ക് കൈമാറും. ക്രൈംബ്രാഞ്ച് അവിടെ പകർപ്പപേക്ഷ സമർപ്പിച്ച് മൊഴിപ്പകർപ്പ് ലഭ്യമാക്കി തുടർ നടപടി സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP