Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഡിൽ ബെർത്ത് ഒഴിവാക്കി 8 ഐസലേഷൻ കിടക്കകൾ; ഓരോ കോച്ചിലും 2 ഓക്‌സിജൻ സിലിണ്ടറും ഒരു അഗ്‌നിശമന ഉപകരണവും; 4 ശുചിമുറികളിലൊന്നു ഷവർ ഉൾപ്പെടെ വച്ച് കുളിമുറിയാക്കി; തീവണ്ടി കോച്ചുകൾ തിരുവനന്തപുരത്തും ഐസുലേഷൻ വാർഡായി; കോവിഡ് കാലത്ത് റെയിൽവേ മാതൃകയാകുമ്പോൾ

മിഡിൽ ബെർത്ത് ഒഴിവാക്കി 8 ഐസലേഷൻ കിടക്കകൾ; ഓരോ കോച്ചിലും 2 ഓക്‌സിജൻ സിലിണ്ടറും ഒരു അഗ്‌നിശമന ഉപകരണവും; 4 ശുചിമുറികളിലൊന്നു ഷവർ ഉൾപ്പെടെ വച്ച് കുളിമുറിയാക്കി; തീവണ്ടി കോച്ചുകൾ തിരുവനന്തപുരത്തും ഐസുലേഷൻ വാർഡായി; കോവിഡ് കാലത്ത് റെയിൽവേ മാതൃകയാകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള 60 ക്വാറന്റീൻ/ഐസലേഷൻ കോച്ചുകളുടെ നിർമ്മാണം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പൂർത്തിയാക്കി. എറണാകുളം, തിരുവനന്തപുരം, കൊച്ചുവേളി, നാഗർകോവിൽ ഡിപ്പോകളിലാണു പഴയ റിസർവേഷൻ, ജനറൽ കോച്ചുകൾ ചികിത്സാ വാർഡുകളാക്കിയത്. ആശുപത്രികൾ കുറവുള്ള സ്ഥലങ്ങളിൽ ഈ കോച്ചുകൾ ഉപയോഗിക്കും. റെയിൽവേ നിർദേശിക്കുന്ന സ്ഥലങ്ങളിൽ കോച്ചുകൾ എത്തിച്ചു കൊടുക്കും,

രാജ്യത്താകമാനം 5000 കോച്ചുകൾ ഇപ്രകാരം സജ്ജമാക്കാനാണ് റെയിൽവേ പദ്ധതി. തിരുവനന്തപുരം ഡിവിഷനോട് 60 കോച്ചുകൾ ഈ മാസം 10ന് അകം നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നതാണു പൂർത്തിയാക്കിയത്. ഓരോ കോച്ചിലും മിഡിൽ ബെർത്ത് ഒഴിവാക്കി 8 ഐസലേഷൻ കിടക്കകൾ സജ്ജീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കും അനുബന്ധ ജീവനക്കാർക്കുമായി മെഡിക്കൽ കാബിനുമുണ്ട്. വാർഡുകളുടെ പ്രവേശന കവാടം കർട്ടൻ കൊണ്ടും ജനാലകൾ കൊതുകു വല കൊണ്ടും മറച്ചു.

മെഡിക്കൽ മാലിന്യം ഇടാനും പ്രത്യേക സജ്ജീകരണമുണ്ടാക്കി. ഓരോ കോച്ചിലും 2 ഓക്‌സിജൻ സിലിണ്ടറും ഒരു അഗ്‌നിശമന ഉപകരണവും സ്ഥാപിക്കാൻ പ്രത്യേക അറകളും ഒരുക്കി. 4 ശുചിമുറികളിലൊന്നു ഷവർ ഉൾപ്പെടെ വച്ച് കുളിമുറിയാക്കി മാറ്റി. സോപ്പ് വയ്ക്കാനുള്ള തട്ട് പിടിപ്പിച്ചതിനു പുറമേ ടാപ്പുകൾ ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമാക്കി. പ്ലാസ്റ്റിക് കർട്ടനുകൾ, അധിക പ്ലഗ് പോയിന്റുകൾ, കുപ്പികൾ വയ്ക്കാനുള്ള അറകൾ തുടങ്ങിയവ കൂടുതലായി ഘടിപ്പിച്ചിട്ടുണ്ട്.

നിർമ്മാണം പൂർത്തിയാക്കാൻ യത്‌നിച്ച മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഡിവിഷനൽ റെയിൽവേ മാനേജർ ശിരീഷ് കുമാർ സിൻഹ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP