Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവിലിറങ്ങുന്നവരെ കണ്ടെത്താൻ ഇനി ഡ്രോൺ; വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ഇനി വാഹന പരിശോധന; എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധം; ഐഡന്റിറ്റി കാർഡും സത്യവാങ്മൂലവും കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല; കോവിഡിൽ പഴുതടച്ച സുരക്ഷയുമായി കേരളാ പൊലീസ്

തെരുവിലിറങ്ങുന്നവരെ കണ്ടെത്താൻ ഇനി ഡ്രോൺ; വാഹനങ്ങളെയും  വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ഇനി  വാഹന പരിശോധന; എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധം; ഐഡന്റിറ്റി കാർഡും സത്യവാങ്മൂലവും കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല; കോവിഡിൽ പഴുതടച്ച സുരക്ഷയുമായി കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ കുടി സുരക്ഷ ഉറപ്പാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസുകാരും പൊതുജനവുമായി പരമാവധി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കും. നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാ ജില്ലകളിലും ഡ്രോൺ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തും.

വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പർശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതൽ വാഹന പരിശോധന ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കയ്യുറകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി കാർഡ്, സത്യവാങ്മൂലം എന്നിവ കൈയിൽ വാങ്ങി പരിശോധിക്കാൻ പാടില്ല. ആവശ്യമെങ്കിൽ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ്. പച്ചക്കറികൾ, മൽസ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാർത്ഥങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഒരു കാരണവശാലും തടയാൻ പാടില്ല. ബേക്കറി ഉൾപ്പെടെ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പൊലീസ് പ്രവർത്തിക്കുന്നപക്ഷം പൊതുജനങ്ങൾക്ക് അക്കാര്യം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡി ജി പി യുടെ കൺട്രോൾ റൂമിനെ അറിയിക്കാം. ഫോൺ: 9497900999, 9497900286 , 0471 2722500.

തെരുവുനായ്ക്കൾ, കുരങ്ങന്മാർ എന്നിവയുടെ ക്ഷേമം ഉറപ്പാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് പാസ് നൽകുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും എ ഡിജിപി ഡോ. ബി.സന്ധ്യയെ ചുമതലപ്പെടുത്തി. പൊരിവെയിലിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ഇടവേളകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP