Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ രോഗികളെ ചികിത്സിക്കുന്നവർക്ക് മുഖാവരണത്തിനും മേലെ പുത്തൻ പ്രതിരോധ മറ; പി.ജി വിദ്യാർത്ഥികൾ കണ്ടു പിടിച്ച പുത്തൻ സുരക്ഷാ കവചത്തിന് വൻ ഡിമാൻഡ്

കൊറോണ രോഗികളെ ചികിത്സിക്കുന്നവർക്ക് മുഖാവരണത്തിനും മേലെ പുത്തൻ പ്രതിരോധ മറ; പി.ജി വിദ്യാർത്ഥികൾ കണ്ടു പിടിച്ച പുത്തൻ സുരക്ഷാ കവചത്തിന് വൻ ഡിമാൻഡ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ രോഗികളെ ചികിത്സിക്കുന്നവർക്ക് മുഖാവരണത്തിനും മേലെ പുത്തൻ പ്രതിരോധ മറ തയ്യാറാക്കി മെഡിക്കൽ വിദ്യാർത്ഥികൾ. രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങൾ മുഖാവരണത്തിലും മറ്റും പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുളഅള പരിഹാരമായാണ് അവസാന വർഷ പി.ജി മെഡിക്കൽ വിദ്യാർത്ഥികൾ പുത്തൻ പ്രതിരോധ മറ നിർമ്മിച്ചെടുത്തത്.

മുഖാവരണം, ഗൂഗിൾസ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാകവചം ഉണ്ടെങ്കിലും ഇവയിലുള്ള ന്യൂനതകൾ പരിഹരിച്ചു കൊണ്ടുള്‌ല പുത്തൻ പ്രതിരോധ മറയാണ് പുതുതായി വികസിപ്പിച്ചെടുത്തത്. ശ്വാസകോശരോഗ വിഭാഗത്തിലെ മൂന്നാംവർഷ പി.ജി. വിദ്യാർത്ഥി ഡോ. മുഹമ്മദിന് തോന്നിയ ആശയമാണ് സഹപ്രവർത്തകരുടെ സഹകരണത്തോടെ പ്രാവർത്തികമായത്. പ്രതിരോധമറയായി ഇത് ധരിച്ചാൽ മുഖാവരണത്തിലും ഗൂഗിൾസിലും സ്രവങ്ങൾ തെറിക്കാനുള്ള സാധ്യത കുറയും. മുഖാവരണങ്ങളുടെയും ഗൂഗിൾസുകളുടെയും ലഭ്യതക്കുറവ് ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ ഇവ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കേണ്ടിവന്നേക്കാം.

ഓവർഹെഡ് പ്രൊജക്ടർ ഫിലിമിനു (ഒ.എച്ച്.പി. ഫിലിം) പുറത്ത് തുണി തയ്ച്ചുപിടിപ്പിച്ചശേഷം അതിനുമുകളിൽ പോളിഫോം ഷീറ്റ് മുറിച്ചെടുത്ത് ഒട്ടിച്ചുചേർത്താണ് മുഖാവരണം തയ്യാറാക്കുന്നത്. 'ടി.എം.സി. ഷീൽഡ്' എന്നുപേരിട്ടിരിക്കുന്ന മുഖാവരണം ഒരെണ്ണത്തിന് അഞ്ചുരൂപയിൽ താഴെ മാത്രമാണ് ചെലവുവരുന്നത്. ഈ മുഖാവരണം ഉപയോഗിക്കുമ്പോൾ എൻ 95 മുഖാവരണങ്ങളിലേക്കും ഗൂഗിൾസിലേക്കുമുള്ള അണുപ്രസരണം കുറയും. അതുവഴി ഉപയോഗിക്കുന്ന മുഖാവരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനാവുമെന്ന നേട്ടവുമുണ്ട്.

ചൈനയിലും ഇറ്റലിയിലുമൊക്കെ ഇത്തരം മുഖാവരണം ഉണ്ടെങ്കിലും ഇവിടെ ലഭിക്കുന്ന സുരക്ഷാകവചങ്ങളുടെ കൂട്ടത്തിൽ ഇവ ലഭിക്കുന്നില്ല. ഇതേ തുടർന്നാണ് സ്വന്തമായി മുഖാവരണം നിർമ്മിക്കാൻ ഇവർ തയ്യാറായത്. ഡോ മുഹമ്മദിനൊപ്പം ഭാര്യയും ശ്വാസകോശരോഗവിഭാഗത്തിലെ രണ്ടാംവർഷ പി.ജി വിദ്യാർത്ഥിനിയുമായ ഡോ. റിഹാന ബഷീർ, കമ്യൂണിറ്റി മെഡിസിൻ മൂന്നാംവർഷ പി.ജി വിദ്യാർത്ഥിനി ഡോ .മറിയം, മറ്റൊരു ഡോക്ടർദമ്പതികളായ ഡോ. ഋത്വിക് (സൈക്യാട്രി, രണ്ടാംവർഷ പി.ജി. വിദ്യാർത്ഥി),ഡോ. സോന (സർജറി, രണ്ടാംവർഷ പി.ജി. വിദ്യാർത്ഥിനി) എന്നിവരാണ് മുഖാവരണത്തിന്റെ അണിയറശില്പികൾ.

നിലവിൽ ഒറ്റത്തവണ ഉപയോഗത്തിനുവേണ്ടിയാണു മുഖാവരണം രൂപപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് ഏറിയതോടെ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ അഞ്ചംഗ സംഘം പണിപ്പുരയിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല, കൊറോണ വാർഡിലെ രോഗികളെ പരിചരിക്കാൻ നിയോഗിക്കപ്പെട്ട എല്ലാവരും നിലവിലുള്ള സുരക്ഷാകവചത്തിനു പുറമേ പുതിയ മുഖാവരണംകൂടി ധരിച്ചാണ് വാർഡിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP