Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു; ചാടിപ്പോയത് തമിഴ്‌നാട് സ്വദേശി; മുങ്ങിയത് പനിയും ചുമയും ഉള്ളതിനാൽ പത്തനാപുരം ആശുപത്രിയിൽ നിരീക്ഷണൽ കഴിയവേ

കൊല്ലത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു; ചാടിപ്പോയത് തമിഴ്‌നാട് സ്വദേശി; മുങ്ങിയത് പനിയും ചുമയും ഉള്ളതിനാൽ പത്തനാപുരം ആശുപത്രിയിൽ നിരീക്ഷണൽ കഴിയവേ

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുള്ളിലേക്ക് കയറി പോയെന്നാണ് സംശയം. ഇയാളെ പറ്റി വിവരം ലഭിക്കുന്നവർ പൊലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ ലോക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 35 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസാണ് ഇവരെ പിടികൂടിയത്.ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP